11:48, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 2 }} <center> <poem> പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗമേ നിന്നെ പ്രതിരോധിക്കാൻ
ഞാൻ അശക്തനാണ്.
നിന്റെ വേഷം തിരിച്ചറിയാൻ -
നിന്റെ ഭാവം തിരിച്ചറിയാൻ - നിന്റെ ശക്തിയെ തിരിച്ചറിയാൻ
ഞാനിന്ന ശക്തനാണ്
മഞ്ഞുകണങ്ങളെ അലിയിച്ചും
ഭൂമിയെ ചുട്ടുകരിച്ചും
നിൻ രൗദ്രഭാവം കാട്ടുന്ന അർക്കാ-
നിനക്ക് കഴിയുമോ?
രൗദ്രഭാവമാർന്ന വൈറസിനെ
ചുട്ടെരിക്കാൻ, പ്രതിരോധിക്കാൻ,
രോഗമേ നിന്നെ പ്രതിരോധിക്കാൻ -
ഞാൻ അശക്തനാണ്.