19:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നിൻ മടിത്തട്ടിലുറങ്ങാൻ | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിൻ മടിത്തട്ടിലുറങ്ങാൻ - കൊതിചീടുന്നു ഞാൻ.
പച്ചപ്പുതപ്പണിഞ്ഞ നിൻ - വസ്ത്രം
കരിഞ്ഞുണങ്ങിയ കറുത്ത വസ്ത്രം .
ആർത്തു ചിരിച്ചു കളിച്ചു നടന്ന പുഴകളും - തോടുകളും അരുവികളും
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി .
പച്ചപ്പട്ടു വിരിച്ച പാടങ്ങൾ
ഇനി കാണുവാൻ കഴിയുമോ എനിക്ക് .
എല്ലാം തല്ലിത്തകർക്കുവാൻ കഴിവുള്ള -
മനുഷ്യൻ .....കൊയ്യുന്നു -
ദു:ഖ ദിനങ്ങൾ മാത്രം .
വിഷുവും തെയ്യവും -
ഉത്സവങ്ങളെല്ലാം ഓർമ്മകളായി മാറുമോ?
പുതിയ പുതിയ - വൈറസുകൾ -
മനുഷ്യനെ കീഴടക്കുന്നു .
മനുഷ്യൻ മനുഷ്യനായി -
പ്രകൃതിയെ ചുട്ടു കൊല്ലുന്നു .
കരളേ നിൻ- മടിത്തട്ടിലുറങ്ങാൻ -
കൊതിച്ചീടുന്നു ഞാൻ.
വചനനാഥ
4 A എ യു പി എസ്ആലന്തട്ട ചെറുവത്തൂർ ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത