ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അഹങ്കാരക്ക് കിട്ടിയ ശിക്ഷ
അഹങ്കാരിക്ക് കിട്ടിയ ശിക്ഷ
പണ്ട് ഒരു കാട്ടിൽ ലില്ലി എന്നു പേരുള്ള ഒരു തേനീച്ച ഉണ്ടായിരുന്നു. കാട്ടുപൂവിൻ നിന്നെല്ലാം തേൻ നുകർന്ന് അവൾ ഉല്ലസിച്ചും നടന്നു. ദിവസങ്ങൾ കഴിയുംതോറും അവളുടെ അഹങ്കാരവും കൂടിവന്നു .എന്നെക്കാളും മനോഹരമായ ആരുണ്ട് ഈ കാട്ടിൽ.എത്ര നന്നായാണ് ഞാൻ പറക്കുന്നത്.അവൾ സ്വന്തം സൗന്ദര്യത്തിലും കഴിവിലും അഹങ്കരിച്ചു നടന്നു . അങ്ങനെയിരിക്കെ കൂട്ടം തെറ്റിയ ഒരു കുട്ടിക്കൊമ്പൻ അതുവഴി എത്തി. കുട്ടിക്കൊമ്പനെ കണ്ടതും ലില്ലി അവൻറെ ചെവിയിൽ വന്നിരുന്നു. കുട്ടിക്കൊമ്പൻ ചോദിച്ചു ,ആരാണ് നീ ?എന്നെ അറിയില്ലേ.ഞാൻ ഏറ്റവും സൗന്ദര്യവും, നന്നായി പറക്കാൻ കഴിവുള്ള ലില്ലി തേനീച്ച .നിന്നെ പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം. കുട്ടിക്കൊമ്പൻ പറഞ്ഞു .നിനക്ക് തുമ്പിക്കൈ ഉള്ളതുപോലെ എനിക്കും ഉണ്ട് രണ്ടു കൊമ്പുകൾ .നിൻറെ തുമ്പിക്കൈ കൊണ്ട് തേൻ നുകരാൻ ഒന്നും കഴിയില്ലല്ലോ .പക്ഷേ എൻറെ കൊമ്പുകൊണ്ട് അത് പറ്റും. അപ്പോൾ നിന്നെക്കാൾ വലിയവനാണ് ഞാൻ. ലില്ലി തേനീച്ച പറഞ്ഞു. തേനീച്ചയുടെ വീമ്പു പറച്ചിൽ കേട്ട് കുട്ടിക്കൊമ്പൻ അവിടെത്തന്നെ നിന്നു .അപ്പോൾ നീ തേനീച്ചയേയും കുട്ടി കൊമ്പനാന യെയുംതഴുകി കൊണ്ട് വന്ന ഇളംകാറ്റ് കൊടുങ്കാറ്റായി മാറിയത്ഒരുമിച്ചായിരുന്നു .രക്ഷിക്കണേ ...രക്ഷിക്കണേ... ലില്ലി തേനീച്ച അലറി കരഞ്ഞു. വലിയ ശരീരവും ,അവയെ താങ്ങാൻ പറ്റുന്ന വലിയ കാലുകളും ഉള്ള കുട്ടിക്കൊമ്പൻ ലില്ലി തേനീച്ച രക്ഷിക്കാനായി ശ്രമിച്ചെങ്കിലും അവൾ കൊടുംകാറ്റിൽ എങ്ങോ അപ്രത്യക്ഷമായി .കൂട്ടുകാരെ അഹങ്കാരം ആപത്താണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |