ആയഞ്ചേരി എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/അച്ഛനെ കാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
06:29, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അച്ഛനെ കാത്ത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ഛനെ കാത്ത്

എന്താണ് അച്ഛനിന്നിത്ര വൈകുന്നത്..എല്ലാ ദിവസവും ഇതിലും നേരത്തെ എത്താറുള്ളതാണല്ലോ.. എന്റെ കണ്ണുകൾ മുറ്റവും പറമ്പും കടന്ന് അങ്ങാടിയിൽ അവസാനിക്കുന്ന ചെമ്മൺ റോഡിൽ തന്നെയാണിപ്പോൾ.. പതിവുപോലെ ആളുകൾ ഇതു വഴി പോകുന്നില്ല. റോഡിലേക്കും വയലിലേക്കും കടന്നു വരുന്ന, ചാച്ചുവിന്റെ വീട്ടിലെ, ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ ഒരു നീണ്ട നിഴൽ കണ്ടപ്പോൾ മനസ്സൊന്നു തുടിച്ചു.. പക്ഷേ അത് അടുത്ത വീട്ടിലെ ജമാൽക്കയായിരുന്നു. രണ്ട് മൂന്ന് ദിവസമായി വല്ലാത്തൊരു മാറ്റം.. ഒരു പാട് പേർ വരാറുണ്ടായിരുന്ന റോഡിലൂടെ വളരെ കുറച്ച് പേർ മാത്രമേ പോകുന്നുള്ളൂ.. സ്കൂട്ടറോ ബൈക്കോ അല്ലാത്ത ഒരു വണ്ടിയും പോകുന്നില്ല. അത് തന്നെ വല്ലപ്പോഴും.. എപ്പോഴും യാത്ര പോകാറുള്ള അമ്മ വീട്ടിൽ നിന്ന് ഇറങ്ങാറേയില്ല. രാവിലെ മുതൽ ഒരു പാട് പേർ കളിക്കാൻ വരാറുള്ള വയൽ ഇപ്പോൾ ശൂന്യമായിക്കിടക്കുന്നു. എല്ലാം കൊറോണ കാരണമത്രേ.. ലോകം മുഴുവൻ ഈ രോഗം നാശം വിതയ്ക്കുകയാണെന്ന് അമ്മ പറയുന്നത് കേട്ടു..എന്നാണോ ഇതൊക്കെ ഒന്ന് മാറിക്കിട്ടുക...

അച്ഛൻ മുറ്റത്തേക്കിറങ്ങുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.. അപ്പോഴേക്കാം അച്ഛൻ കോലായിൽ എത്തിയിരുന്നു. പതിവുപോലെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ നോക്കിയ എന്നെ തടഞ്ഞു കൊണ്ട് ദൂരേക്ക് മാറി നിൽക്കാൻ പറഞ്ഞു .. എനിക്ക് സങ്കടമായി... എന്നും മുറ്റത്തേക്ക് ഓടിച്ചെല്ലുന്ന എന്നെയും എടുത്താണ് അച്ഛൻ അകത്തേക്ക് കയറാറുള്ളത്.. കയ്യിൽ എനിക്കായൊരു പൊതിയും ഉണ്ടാവുമായിരുന്നു. ഇന്നതും കാണുന്നില്ല.. സങ്കടം സഹിക്കാതെ എന്റെ കണ്ണുകൾ നിറഞ്ഞു.അപ്പോഴേക്കും അച്ചൻ കുളിമുറിയിൽ കയറിയിരുന്നു."അച്ഛൻ കുളി കഴിഞ്ഞ് വേഗം വരും.. എന്നിട്ട് അച്ഛനോടൊപ്പം കളിക്കാം ട്ടോ... " അമ്മ എന്നെ ആശ്വസിപ്പിച്ചു.അച്ഛൻ പുറത്തൊക്കെ പോയതല്ലേ... രോഗാണുക്കളെങ്ങാൻ വസ്ത്രങ്ങളിൽ കയറിയാലോ... അതു കൊണ്ട് അങ്ങനെയുള്ള രോഗാണുക്കളെയെല്ലാം സോപ്പിട്ട് കൊന്ന് കുളിച്ചു ഫ്രഷായി അച്ഛൻ ഇപ്പം വരും ട്ടോ... ആളുകളെയെല്ലാം ഈ ചീത്ത കൊറോണയിൽ നിന്ന് രക്ഷിക്കാൻ പോയതല്ലേ അച്ഛൻ... അച്ഛനെപ്പോലുള്ള പോലീസുകാരും, ആരോഗ്യ പ്രവർത്തകരുമൊക്കെയല്ലേ ഇപ്പോ നാടിന്റെ രക്ഷകർ... അത് കേട്ടപ്പോൾ എനിക്ക് ആശ്വാസമായി... അച്ഛനെ ഓർത്ത് അഭിമാനവും തോന്നി.. എന്നാലും ഭയങ്കര ബോറടി തന്നെ..ഈ കൊറോണ ഒന്ന് പോയിക്കിട്ടിയാ മതിയായിരുന്നു.. എന്ന് ആശിച്ചു കൊണ്ട് അച്ഛനെയും കാത്ത് ഞാനിരുന്നു..

സുക്തലക്ഷ്മി
III A ആയഞ്ചേരി എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ