അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/ കൊറോണ പറയുന്നു
കൊറോണ പറയുന്നു
ലോക രാജ്യങ്ങളിൽ സാമ്പത്തികമായും സാങ്കേതികവിദ്യയിലും മുമ്പിലുള്ള രാജ്യമാണ് ചൈന. ഈ ചൈനയിലെ "വുഹാൻ " എന്ന ഒരു കൊച്ചു പ്രദേശത്തു നിന്നാണ് ഞാൻ വരുന്നത്. ഞാനൊരു കൊച്ചു വൈറസാണ്. ആദ്യം എന്നെ കുറിച്ച് അറിഞ്ഞ അവിടെയുള്ളവർ ശ്രദ്ധിക്കാത്തതു കാരണം അവിടെ കീഴടക്കാൻ എനിക്ക് കഴിഞ്ഞു. അപ്പോഴൊന്നും ജനങ്ങൾ ശ്രദ്ധ ചെലുത്താതെ യാത്രകളും പരിപാടികളും എല്ലാ വിധ ആഘോഷങ്ങളും നടത്തിക്കൊണ്ടിരുന്നു. അപ്പോഴോ എനിക്ക് വേഗത്തിൽ രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് അവരിലൂടെ വ്യാപിക്കാൻ കഴിഞ്ഞു. ഇനി എന്നെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കേണ്ടേ... ഞാനാണ് കൊറോണ എന്ന Covid 19 ( കൊറോണ വൈറസ് ഡിസീസ് 19). എന്റെ സഞ്ചാരപഥം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്. ഒരു മീറ്റർ അകലത്തിനുള്ളിൽ മാത്രമേ ഞാൻ സഞ്ചരിക്കൂ, എന്നെ പേടിയുള്ളവർ ഞാൻ പറയുന്നത് ശ്രദ്ധിക്കുക!.... കൂട്ടം കൂടി നിൽക്കലും അനാവശ്യ യാത്രകളും ഒഴിവാക്കുക.യാത്ര അത്യാവശ്യമാണെങ്കിൽ മാസ്ക് ധരിക്കുക. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസറും ഉപയോഗിച്ച് വൃത്തിയാക്കുക. എന്നിൽ നിന്ന് വിട്ടുനിൽക്കാനാണല്ലൊ ഗവൺമെന്റും ആരോഗ്യവകുപ്പും നിരന്തരം നിങ്ങളോട് പറയുന്നത്. അത് തികച്ചും നിങ്ങൾ പാലിച്ചാൽ എന്നിൽ നിന്ന് നിങ്ങൾക്ക് മുക്തി നേടാം. "Stay Home Stay Safe"
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ