അന്നൂർ യു പി സ്കൂൾ ‍‍/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം ആരോഗ്യം | color=4 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ആരോഗ്യം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു ' രോഗങ്ങൾ ഇല്ലാതെ നല്ല ആരോഗ്യത്തോടെ കഴിയുവാൻ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും നാം പാലിക്കേണ്ടതുണ്ട്. നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവർത്തനവും നമ്മുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാകും. ശുചിത്വം എന്നത് നമ്മൾ ചെറിയ പ്രായത്തിൽ തന്നെ ശീലമാക്കേണ്ടതാണ്. വ്യക്തി ശുചിത്വം എന്നതു പോലെ തന്നെ നമ്മുടെ പ്രകൃതിയേയും മലിനമാക്കാതെ സംരക്ഷിക്കേണ്ട ചുമതല നമുക്കോരോരുത്തർക്കും ഉണ്ട്. നമ്മുടെ പ്രകൃതിയിൽ തന്നെ സ്വാഭാവികമായ പല വസ്തുക്കളും നിലനിൽക്കുന്നുണ്ട് സ്വാർത്ഥലാഭത്തിനു വേണ്ടി മനുഷ്യൻ' കുന്നും മലകളും പുഴകളും കായലുകളും കാടും മരങ്ങളും ഒക്കെ നശിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി പ്രകൃതിക്ഷോഭങ്ങളും പല തരത്തിലുള്ള രോഗങ്ങളും മനുഷ്യരേയും മറ്റു പക്ഷിമൃഗാദികളേയും പിടികൂടുകയാണ്. മാലിന്യം നിറഞ്ഞ പരിസ്ഥിതി സൃഷ്ടിച്ചു കൊണ്ട് നാം സ്വയം രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു' ഇപ്പോൾ ഏറ്റവും പുതിയതായി നാം വളരെ ഭീതിയോടെ കാണുന്ന കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന മഹാമാരിയും നമ്മെ പിടികൂടിയത് നമ്മുടെ ശുചിത്വമില്ലാത്ത ജീവിത രീതികളുടെ ഫലമാണെന്ന് വാർത്തകൾ വരുന്നു' അത് കൊണ്ട് നമ്മുടെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രകൃതിയെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കോരോരുത്തർക്കും ഉണ്ട് എന്ന് പ്രതിജ്ഞയെടുക്കാം

ഗഗൻ കൃഷ്ണ കെ പി
5 എ അന്നൂർ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം