ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/മാനവരോദനം

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാനവരോദനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവരോദനം

 

പ്രകൃതിയാമമ്മ നിൻ രോഷാഗ്നിയാണോ
കൊറോണയെന്നു ള്ളൊരീ ലോകവ്യാധി
ക്രൂരനാം മർത്യനാൽ മലിനമാക്കപ്പെട്ട
ജനനി തൻ ക്രോധമോ ഇന്നീ വ്യാധി
ഭീതിയിലാണ്ടിന്ന് മർത്യരെല്ലാവരും
വീട്ടിലായ് തന്നെയൊതുങ്ങിക്കൂടി
ഭീകരരൂപിയാം കൊറോണ വ്യാധിയെ
ചെറുത്തു തോൽപ്പിക്കുവാൻ മർത്യനിന്നാകുമോ
ശബ്ദവുമില്ലലങ്കാരങ്ങളുമില്ലിന്ന്
കേൾക്കുന്ന തൊക്കെയും മർത്യ ന്റെ രോദനം
പ്രകൃതിയാം അമ്മയെ കാത്തു സൂക്ഷിച്ചീടാൻ
അതിജീവനത്തിന്റെ കഥയൊന്നുരച്ചീടാൻ
പാപിയാം മർത്യന് വ്യാധിയിൽ നിന്നൊരു
മോചനം സാധ്യമാക്കീടുമോ നീ .....
 
 

 


കീർത്തന എൽ രതീഷ്
4 ജി.യു.പി.എസ്.ഇളമ്പൽ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത