ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പണിയാമിനി ശുചിയുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (ഉപഭോക്‌തൃ നാമം തിരുത്തൽ)
പണിയാമിനി ശുചിയുള്ള കേരളം

പാരിടമാം ഈ ഭൂമിയെ
പാഴ്‌മണലാക്കിയ പാഴ്ജന്മമേ
പാവമാം ഈ പാരിടം നിന്നാൽ -
നശ്യമായ് പോകുന്നതോ കഷ്ടം

നീനാൾ ശ്വസ്യമാം ഈ കാറ്റിനെ ,
നിന്നാൾ നീ ആശ്വാസ്യമാക്കുകയോ
ശുദ്ധമാം ഈ വായുവിനെ ദാനം നൽകുമീ
മരച്ചില്ലകളേതോ വെട്ടുവാൻ നീ തുനിയുന്നതെന്തോ

വായുവാൽ നിറയുമീ അന്തരീക്ഷത്തെ
 മായയായ് മാറ്റുന്നതെന്തു നീ സഹജേ
പിച്ചവെയ്ക്കുമീ മണ്ണിനെ നീ
പച്ചയോടെ കൊന്നുതിന്നുകയോ നീ സഖാവേ

മലിനമായ്‌ മാറുമീ പുഴയും കരയും
മായയായ് ശുചിയാകുമോ ഇന്നേരത്തിൽ
മാറണം ഇനി മർത്യരെ നിങ്ങൾ
മായ്ക്കണം ഈ ലോകത്തിൽ മാലിന്യത്തെ
 
പുതുമയോടെതിരേൽക്കാം ശുചിയുള്ള ലോകത്തിൽ
തുടച്ചു നീക്കാം ഈ കേരളത്തിന്നവസ്ഥയെ
മെനയ്ക്കാം ഇനിയും ദൈവത്തിൻ സ്വന്തം നാടായ്
ജീവിതാന്ത്യംവരെ രോഗവിമുക്തരായ്
 

സെറിൻ ജോൺ
9 A ചെമ്മന്തൂർ, എച്ച്. എസ്., പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത