എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ പാട്ട്

18:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ പാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പാട്ട്

 കൊറോണ നാടുവാണിടും കാലം
    മാനുഷ്യനെങ്ങുമേ നല്ലനേരം
    തിക്കുംതിരക്കും ബഹളമില്ല
    വാഹനാപകടം തീരെയില്ല
    വട്ടംകൂടാനും കുടിച്ചിടാനും
    നാടിൻപുറങ്ങളിൽ ആരുമില്ല
    ജങ്ക് ഫുഡ്ഡുണ്ണുമീ ചങ്കുകൾക്ക്
    കഞ്ഞികുടിച്ചാലും സാരമില്ല
   കല്ല്യാണത്തിൽപ്പോലും ജാടയില്ല
  നേരമില്ലെന്ന പരാതിയില്ല
  ആരുമില്ലെന്നുള്ള തോന്നലില്ല
  എല്ലാവരും വീട്ടിൽ ഒതുങ്ങി നിന്നാൽ
  കള്ളൻ കൊറോണ തളർന്നുവീഴും
  എല്ലാരുംമൊന്നായി ചേർന്നു നിന്നാൽ
  നന്നായി നമ്മൾ ജയം വരിക്കും

ആഷിക്ക്
എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത