ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കോവിഡ് 19ബ്രേക്ക് ദ ചെയിൻ
കോവിഡ് 19ബ്രേക്ക് ദ ചെയിൻ
അനേകം രാജ്യങ്ങളിൽ പടർന്നു പന്തലിച്ച മഹാമാരിയാണ് കോവിഡ് 19.സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ. ചൈന യിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി ഉണ്ടായത്. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഈ രോഗം പകരുന്നത്. ഇന്ന് കോവിഡിനെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതുകയാണ്. ലോക്ഡൌൺ പ്രഖ്യാപിച്ചും രോഗലക്ഷണമുള്ളവരെ ക്വാറന്റൈൻ ചെയ്തും ഐസൊലേഷൻ വാർഡിലാക്കിയും ഇതിനെതിരെ പോരാടുന്നു. പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ മരുന്നില്ലാത്ത ഈ രോഗത്തിനെതിരെ കനത്ത ജാഗ്രതയാണ് വേണ്ടത്. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ഇടയ്ക്കിടെ കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഇതിനെ തടഞ്ഞു നിർത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസറഗോഡ് ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ