English Login HELP
ഭൂമിയിലുണ്ടൊരു കൊടു കൊടു ഭീകരൻ കൊറോണയെന്നാണവന്റെ പേര് ആദ്യം ചൈനയിൽ പിന്നെ പരന്നു ജനങ്ങൾക്കാർക്കും സ്വൈര്യവുമില്ല ഇതില്ലാതിരിക്കാനായ് നമ്മൾ ചെയ്യേണ്ടതെല്ലാം ഓർക്കണം കേട്ടോ കൈകൾ വൃത്തിയിൽ കഴുകീടേണം സോപ്പിൻ കാര്യം മറന്നീടല്ലേ ഇനിയിതു വേണ്ടാ നമുക്കു വേണ്ടാ ഷെയ്ക്ക് ഹാൻഡ് വേണ്ട നമുക്ക് ചുമയോ ശ്വാസം മുട്ടലോ വന്നാൽ ആരോഗ്യവകുപ്പിനോടൊന്നുരിയാടാം പരിഭ്രമം വേണ്ടാ ജാഗ്രത വേണം ജാഗ്രത വേണം ഇവനെ വീഴ്ത്താൻ ആരോഗ്യവകുപ്പും പോലീസുകാരും ജനപ്രതിനിധികളും ഒപ്പരമുണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നിർദ്ദേശങ്ങൾ പറഞ്ഞു തരുന്നു നിർദ്ദേശങ്ങൾ പാലിച്ചീടാം മടിയിതു വേണ്ടാ ആർക്കും തന്നെ ചങ്ങലപൊട്ടിച്ചെറിയാം ആദ്യം കൊറോണ താനെ പൊട്ടിടുമപ്പോൾ