13:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vidhusudarsan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തൈ നടാം വരുംതലമുറയ്ക്കായി
ആയിരം ജന്മത്തിൻ പുണ്യമായി
ഓരോ തലമുറയ്ക്കുമായി കൈമാറി
വന്നൊരാ സൽപ്രവർത്തി
മുത്തച്ഛൻ നട്ടൊരാ തൈമാവ്
വളരുന്നു നാളേക്കായി മെല്ലെമെല്ലെ
രണ്ടിതൾ മൂന്നിതൾ ഇലകളായ്
വളരുന്നുആകാശവീഥിയിലേക്ക്
വർഷങ്ങൾ പലതുംകടന്നുപോയി
കാകനും കുയിലും വസിക്കുമിന്ന്
അണ്ണാറക്കണ്ണനും ചെറുജീവികളും
ജീവിക്കുന്നിതാ ആ മരത്തിൽ
ഒന്നും പ്രതീക്ഷിക്കാതെയിന്നാ മരം
നൽകുന്നു അമ്മതൻ സ്നേഹം പോലെ
തണലേകുന്നു ഫലമേകുന്നു
ഒന്നും പ്രതീക്ഷിക്കാതെയിന്നാ മരം
സസ്യങ്ങളില്ലെങ്കിൽ ശ്വാസമില്ല
മൂലകണങ്ങൾ ഇല്ലെങ്കിൽ ജീവനില്ല
ഇവയെല്ലാം ചേരുന്നതാണിതെൻഭൂമി
ഇവ രണ്ടുമില്ലെങ്കിൽ ജീവനില്ല