എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കോവിഡ്-19ഭയക്കേണ്ടതില്ല ജാഗ്രത മതി
കോവിഡ്-19ഭയക്കേണ്ടതില്ല ജാഗ്രത മതി
ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ എന്ന മഹാമാരി നമ്മുടെ കൊച്ചു കേരളത്തെ പിടിച്ചുകുലുക്കുമെന്ന് നാം ഒട്ടും കരുതിയതല്ല. ശാസ്ത്ര സാങ്കേതിക രംഗത്തെ വമ്പൻ രാഷ്ട്രങ്ങൾ പോലും കൊറോണയ്ക്ക് മുമ്പിൽ പകച്ചു നിന്നപ്പോൾ കേരളം ചെറുത്തു നിന്നു. പ്രളയം പിടിച്ചുകുലുക്കിയപ്പോൾ ഒരുമിച്ചുനിന്ന കേരളീയർ അതേ മാതൃക തന്നെ ഇപ്പോഴും പിന്തുടർന്നു.ജനപ്രതിനിധികളും മത രാഷ്ട്രീയ സംഘടനങ്ങളും രോഗബാധിതർക്ക് പിന്തുണയേകി . ഇതിലെല്ലാം ഉപരി സ്വന്തം കുടുംബങ്ങളിൽ നിന്നും വിട്ടുനിന്ന് മാലാഖമാരെപ്പോലെ രോഗബാധിതരെ ശ്രുശ്രൂഷിച്ച ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും നഴ്സുമാരെയും ഒരിക്കലും വിസ്മരിച്ചു കൂടാ. നാം എല്ലാവരും ലോക് ഡൗണായി ഇപ്പോൾ വീട്ടിലാണ്.വാർഷിക പരീക്ഷയും വാർഷികാഘോഷവും എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഈ കൊറോണക്കാലം നമുക്കൊരുപാട് പാഠങ്ങൾ നൽകി.അയൽവാസികളോടും മറ്റു കുടുംബങ്ങളോടും എല്ലാം പങ്കുവച്ചു കൊണ്ട് പണ്ടുകാലത്തെപ്പോലെ സൗഹാർദത്തോടെ കഴിയണം. അതെ നമുക്കതിനു കഴിയും. നമ്മുടെ ഈ കൊച്ചു കേരളം ലോകത്തിനു തന്നെ മാതൃകയാണ്.
|