ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രാധാന്യം
പരിസ്ഥിതി പ്രാധാന്യം
എല്ലാത്തരത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഒരു സസ്യത്തിന്റെ നിലനിൽപിന് മറ്റു സസ്യങ്ങളുടെയും ജീവികളുടേയും സഹായം ആവശ്യമാണ്. ഇങ്ങനെ പരസ്പരം ആശ്രയിച്ചു കഴിയുന്നതാണ് പരിസ്ഥിതി. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ കാറ്റും ചൂടും വായുവും ഉൾക്കൊണ്ടാണ് മനുഷ്യൻ ജീവിക്കുന്നത്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ പ്രകൃതിയെ സ്വന്തമാക്കി വച്ചിരിക്കുന്നു. തണുപ്പിൽ നിന്ന് രക്ഷ നേടാൻ ചൂടും, ചൂടിൽ നിന്ന് രക്ഷ നേടാൻ തണുപ്പും കൃത്രിമമായി ഉണ്ടാക്കി. ജലാശങ്ങളെല്ലാം അണ കെട്ടി നിർത്തുകയും വൃക്ഷങ്ങളെല്ലാം വെട്ടി നിരത്തുകയും ചെയ്തതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവുന്നു. ഫാക്ടറികൾ പുറപ്പെടുവിക്കുന്ന പുക നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ എല്ലാം തന്നെ നമ്മുടെ പരിസ്ഥിതി മലിനപ്പെടുത്താൻ കാരണമാകുന്നു. നാം വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുകയും നദികളെ സ്വച്ഛമായി ഒഴുകാൻ അനുവദിക്കുകയും പ്ലാസ്റ്റിക് മുതലായ അവശിഷ്ടങ്ങൾ പരിസ്ഥിതിയിൽ വലിച്ചെറിയാതെ സംസ്കരിക്കുകയും ചെയ്താൽ മാത്രമേ നമ്മുടെ പരിസ്ഥിതിയെ സംതുലിതാവസ്ഥയിൽ നിർത്താൻ കഴിയൂൂ. പരിസ്ഥിതി നന്നായെങ്കിൽ മാത്രമേ നമുക്ക് ഇനിയുള്ള കാലത്ത് ആരോഗ്യപൂർണ്ണരായി ജീവിക്കാൻ കഴിയൂ എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എൻ.പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എൻ.പറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ