Login (English) Help
ആമ്പലിന് പുഞ്ചിരി കണ്ടു നിന്ന് തൂലികളിച്ചു രസിച്ചു നിന്ന് പാടത്തു ചെന്നൊണ് പട്ടം പറത്തിക്കുവ്വാൻ ഓല പീപിയൊന്നോതുവാൻ ആറ്റിലിറങ്ങുവാൻ കുളിരൊന്നറിയുവാൻ ഓളങ്ങളിൽ ഒന്ന് മുങ്ങീടുവാൻ കാലാകാലം പാടും കാടുചോലയിൽ മന്ദമാരുതാനൊത്തു പാടുവാൻ മാമണിമേട് പൊൻതേന്മാവിന് കൊമ്പത്തു പൊന്നൂഞ്ഞാല് കെട്ടി കളിച്ചീടുവാൻ കൂട്ടുകാരൊതുപ്പരിപാറക്കുവാൻ പൊൻതുമ്പിയെ കൂട്ടിനായി വിളിച്ചീടുവാൻ പൂമ്പാറ്റയെക്കണ്ടു വർണ്ണനിറങ്ങളിൽ പൂവുകൾ അരിക്കുവാൻ ഓടി ഞങ്ങൾ കായലും നീല മലയും ഞങ്ങൾ കോരിത്തരിക്കും മയിലുകളും മണ്ണപ്പം ചുട്ടുകളിക്കുകയും തേന്മാവിൻ മാമ്പഴം തിന്നുകയും പാറിപറക്കും കുരുവികളും എല്ലാമെനിക്ക് വേദനയായി തേങ്ങലായി ഈ ലോക്ക് ഡൗണിൽ കൂട്ടുകാർ ആരും വന്നതേയില്ല എത്ര നീളുമെന്ന് അറിയില്ലിനി