സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/എന്റെ തേങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ തേങ്ങൽ

ആമ്പലിന് പുഞ്ചിരി കണ്ടു നിന്ന്
തൂലികളിച്ചു രസിച്ചു നിന്ന്
പാടത്തു ചെന്നൊണ് പട്ടം പറത്തിക്കുവ്വാൻ
ഓല പീപിയൊന്നോതുവാൻ

ആറ്റിലിറങ്ങുവാൻ കുളിരൊന്നറിയുവാൻ
ഓളങ്ങളിൽ ഒന്ന് മുങ്ങീടുവാൻ
കാലാകാലം പാടും കാടുചോലയിൽ
മന്ദമാരുതാനൊത്തു പാടുവാൻ

മാമണിമേട് പൊൻതേന്മാവിന് കൊമ്പത്തു
പൊന്നൂഞ്ഞാല് കെട്ടി കളിച്ചീടുവാൻ
കൂട്ടുകാരൊതുപ്പരിപാറക്കുവാൻ
പൊൻതുമ്പിയെ കൂട്ടിനായി വിളിച്ചീടുവാൻ

പൂമ്പാറ്റയെക്കണ്ടു വർണ്ണനിറങ്ങളിൽ
പൂവുകൾ അരിക്കുവാൻ ഓടി ഞങ്ങൾ
കായലും നീല മലയും ഞങ്ങൾ
കോരിത്തരിക്കും മയിലുകളും

മണ്ണപ്പം ചുട്ടുകളിക്കുകയും
തേന്മാവിൻ മാമ്പഴം തിന്നുകയും
പാറിപറക്കും കുരുവികളും എല്ലാമെനിക്ക്
വേദനയായി തേങ്ങലായി ഈ ലോക്ക് ഡൗണിൽ
കൂട്ടുകാർ ആരും വന്നതേയില്ല
എത്ര നീളുമെന്ന് അറിയില്ലിനി

ജെന്നിഫർ മരിയ ബിജു
5A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത