സംവാദം:ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം
അനുഭവപാഠം
വളരെക്കാലം മുമ്പ് അതായത് മനുഷ്യൻ ഉണ്ടാകുന്നതിനും മുൻപുള്ള കാലം. എങ്ങും കാട് മാത്രമുള്ള ഭൂമി ഈ കാട്ടിലാണ് പക്ഷികളും മൃഗങ്ങളും മരങ്ങളുമെല്ലാം സന്തോഷത്തോടെ ജീവിച്ചിരുന്നത്. ഒരിക്കൽ ആ കാട്ടിൽ ഒരു വിചിത്ര ജീവി വന്നു ആ ജീവിയാണ് മനുഷ്യൻ.ആ ജീവി ബാക്കി മൃഗങ്ങളോടൊത്ത് കളിച്ചും ചിരിച്ചും ആ കാട്ടിൽ ജീവിച്ചു.കാലങ്ങൾ പലത് കടന്ന് പോയി ആ മനുഷ്യനെ പോലുള്ള ഒരു പാട് മനുഷ്യർ ഉണ്ടാക്കി അവരും സന്തോഷത്തോടെ ആ കാട്ടിൽ തന്നെ ജീവിച്ചു പോന്നു .എല്ലാ മൃഗങ്ങളും ,സസ്യങ്ങളും ആ മനുഷ്യർക്ക് അഭയവും ഭക്ഷണവും നൽകി . കാലങ്ങൾ ക്രമേണ മുന്നോട്ടുപോയി . മനുഷ്യരുടെ ബുദ്ധി വികാസത്തിനൊപ്പം അവൻ ക്രമേണ പ്രകൃതിയിൽ നിന്നും അകലാൻ തുടങ്ങി. അവൻ ഗുഹയിൽ നിന്നും വിടുകളിലേക്കും വീടുകളിൽ നിന്നും മണിമാളികകളിലേക്കും താമസം മാറ്റി. സാങ്കേതിക വിദ്യയിലും കണ്ടുപിടുത്തങ്ങളിലും വിദ്യഭ്യാസത്തിലും മുന്നിലെത്തി. അങ്ങനെ വലുതാകും തോറും അവർക്ക് ഒരുമ എന്നത് നഷ്ടമായി അല്ല അത് മറന്നു എന്ന് പറയുന്നതാകും ശരി. പകരം അത്യാഗ്രഹം എന്ന അപകടകാരിയെ സ്വീകരിച്ചു. അതുവരെ അവന് അഭയവും ഭക്ഷണവും നൽകി വന്ന കാടിനോടും അവിടത്തെ ജീവികളോടും അവൻ ക്രൂരത ചെയ്തു തുടങ്ങി . പല മരങ്ങളെയും മൃഗങ്ങളെയും കൂട്ടത്തോടെ തന്നെ ഇല്ലാതാക്കി. ശുദ്ധവായുവിനെ മലിനമാക്കി. എന്തിന് മണ്ണിനെയും ജലത്തേയും അന്തരീക്ഷത്തെയും മാലിന്യക്കൂമ്പാരമാക്കി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം