സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി സൂചിപ്പിക്കുന്ന വാക്കാണ് ശ‍ുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് 'ഹൈജീൻ' എന്ന വാക്കുണ്ടായത്. അതിനാൽ ആരോഗ്യം, വൃത്തി, വെടുപ്പ്, ശ‍ുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർഥത്തിൽ 'ശുചിത്വം' എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.

  • ആരോഗ്യ ശുചിത്വം
* വ്യക്തി ശുചിത്വം
* ഗൃഹ ശുചിത്വം
* പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.
  • വ്യക്തി ശുചിത്വം
വ്യക്തികൾ സ്വയം പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി ശീലിച്ചാൽ ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പകർച്ച വ്യാധികളിൽ നിന്നും ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും.
  • നാം പാലിക്കേണ്ട ശീലങ്ങൾ
* ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.
* പൊതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കന്റ് നേരം കഴുകേണ്ടതാണ്.
* പൊതു സ്ഥലങ്ങളിൽ തുപ്പാതരിക്കുക.
* ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവ്വാലകൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുക.

ആദിൽ എ എസ്
6 എ സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം