ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ ഒരു ഓർമ്മപ്പെടുത്തൽ❗
ഒരു ഓർമ്മപ്പെടുത്തൽ
കൊറോണ എന്നത് ഒരു മാരകമായ വൈറസ് ആണ്. അതിന്റെ മറ്റൊരു പേരാണ് കോവിഡ് 19.ഇതിന്റെ ഉറവിടം ചൈനയിലെ വുഹാൻ എന്നാണ് നിഗമനം. അതിനാൽ തന്നെ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് നാം ഏവരും ഓർക്കേണ്ടതുണ്ട്. ഈ വൈറസിന്റെ ലക്ഷണങ്ങൾ ശ്വാസതടസം, ചുമ,പനി,തൊണ്ട വരൾച്ച എന്നിവയാണ്. ചില ആളുകളിൽ രോഗ ലക്ഷണങ്ങൾ കാണാറില്ല. ഈ മഹാമാരി ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും എന്നു വേണ്ട മറ്റ് പല ലോക രാഷ്ട്രങ്ങളിലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനെടുത്തുകഴിഞ്ഞു.അങ്ങനെ ഈ മാരകമായ മഹാമാരി നമ്മുടെ കേരളത്തിലും ഒരുപാട് ആളുകളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്നു. ഇത് തടയാൻ നമ്മുക്ക് ഒരുമിച്ച് മുന്നേറാം. ▪️10മിനിറ്റ് കൂടുബോൾ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു നന്നായി കഴുകുക. ▪️ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകാൻ പറ്റാത്ത സാഹചര്യം ആണ് എങ്കിൽ സാനിറ്റേയ്സർ ഉപയോഗിച് കൈകൾ നന്നായി സ്‌ക്രബ് ചെയുക. ▪️പുറത്ത് പോകുബോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക. ഒരു കാരണ വശാലും മാസ്ക് ധരിക്കാതെ പുറത്ത് ഇറങ്ങരുത്. ഇങ്ങനെ എല്ലാം ചെയുന്നത് നമ്മുക്ക് വേണ്ടി മാത്രം അല്ല നമ്മുടെ നാടിന് കൂടിവേണ്ടി ആണ്. ഇതുപോലെ നമ്മൾ പ്രവർത്തിച്ചാൽ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നമുക്ക് തടയാം..................
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ