എ.എം.യു.പി.എസ് ആട്ടീരി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റാഹേൽ എന്ന ശുചിത്വ മാലാഖ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റാഹേൽ എന്ന ശുചിത്വ മാലാഖ

അവൾ പുറത്തേക്ക് കണ്ണും നട്ടിരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. നിരത്തിൽ ആരൊക്കയോ വലിച്ചെറിഞ്ഞ മാലിന്യ കവറുകളെ ചതച്ചരച്ചു അങ്ങിങ്ങു പായുന്ന നിരവധി വാഹനങ്ങൾ... അവയിലെ മാലിന്യങ്ങൾ കൊത്തി അകത്താക്കാൻ തക്കം പാർത്തിരിക്കുന്ന കാക്കകൾ... ഇതാണ് അവളുടെ നാടിന്റെ അവസ്ഥ!
പരസ്പരം കൊത്തിയും, ആർപ്പ് വിളിച്ചുപാറി പറന്നും കളിക്കുന്ന കാക്ക കളോട് അവൾ മന്ത്രിച്ചു, കാക്കകളെ നിങ്ങൾ ആസ്വദിച്ചു കൊത്തി തിന്നൂ... നിങ്ങളുടെ വയർ നിറയുമ്പോൾ ഞങ്ങളുടെ നാടും വൃത്തി യാകുമല്ലോ.. റാഹീൽ നീ അവിടെ എന്ത് എടുക്കുകയാ.. അമ്മച്ചിയുടെ ഉച്ചത്തി ലുള്ള വിളി കേട്ടാണ് ആ ചിന്തയിൽ നിന്നും അവൾ ഉണർന്നത്.
ഇരുന്നു തരിച്ച കാലുകൾ കൊണ്ട് വേച്ചു വേച്ചു അവൾ നടന്നു. എന്താ അമ്മച്ചി എന്ന ചോദ്യം ഉന്നയിക്കുന്നതിനു മുമ്പ് അമ്മ അവളുടെ കയ്യിൽ ഒരു പൊതി കൊടുത്ത് പറഞ്ഞു. " ഇത് തെരുവിൽ കൊണ്ട് എറിയൂ " അവൾ ഷോക്ക് ഏറ്റ പോലെ തരിച്ചു നിന്നു. അമ്മയോട് ആണെന്ന് ഒർമ്മയില്ലാതെ അവൾ പൊട്ടിത്തെറിച്ചു.
അവളുടെ മനസാക്ഷി അത് അനുവദിച്ചില്ല. കാരണം അവൾ അത് അത്രയും വെറുത്തിരു ന്നു.പക്ഷെ അവളുടെ അമ്മയിൽ ഭാവ വ്യത്യാസമൊന്നുമുണ്ടായില്ല.
നമ്മൾ മാത്രം ഇങ്ങിനെ ചെയ്താൽ എവിടെയും മലിനമാകില്ല.നീ കൊണ്ടു ഇട്ടേക്കു റാഹേൽ, അമ്മ വളരെ നിസ്സാര മട്ടിൽ പറഞ്ഞു.
തന്റെ അമ്മ ചിന്തിക്കു ന്നത് പോലെയാണ് ഈ നാട്ടിലെ എല്ലാവരും ചിന്തിക്കുന്നതും .ഇങ്ങിനെ പോയാൽ തന്റെ നാട് നശിച്ചതു തന്നെ.അവൾ ചിന്തിച്ചു. അതിനു എതിരെ പോരാടാൻ തന്നെ അവൾ തീരുമാനിച്ചപ്പോൾ താനൊരു ഏഴാം ക്ലാസ്സ്‌ കാരിയെന്നു പോലും അവൾ മറന്നു.
നഗരത്തിലെ ഒട്ടുമിക്ക വീടുകളിൽ കയറി അവൾ വിഷയം ബോധ്യപ്പെടുത്തി.
പലരും നിരുൽസാഹ പ്പെടുത്തുകയെ ചെയ്തു ള്ളൂ... ചിലർ ഒഴിഞ്ഞു മാറി.എങ്കിലും അവൾ തളർന്നില്ല. സ്വന്തമായി പോസ്റ്റർ വരച്ചുണ്ടാക്കി യും ആളുകളെ ബോധവൽകരിച്ചുമവൾ മുന്നോട്ടു പോയി.
എതിർപ്പുകൾ കൂടി യെങ്കിലും നിർത്താൻ അവൾ തയ്യാറായില്ല. ഒഴിവ് ദിനങ്ങളിൽ കുറച്ചകലെയുള്ള മാലിന്യ ക്കുഴിയിൽ നിന്ന് പ്ലാസ്റ്റിക് വേസ്റ്റ്കൾ പെറുക്കി സ്വന്തം കൈ കൊണ്ടു തന്നെ അവർ മാലിന്യ പ്ലാന്റിൽ എത്തിച്ചു. ഒരു പ്രതിഫലം കിട്ടിയില്ല എന്ന് മാത്രമല്ല ഒരു നല്ല പ്രതികരണം പോലും അവൾക് കിട്ടിയില്ല.

നാളുകൾ വന്നു പോയി ആരെയും കാക്കാതെ...
വസന്തവും,ഹേമന്തവും ആരെയും കാത്ത് നില്ക്കാതെ പല തവണ കടന്ന് പോയി..
ആ മാലിന്യ കൂമ്പാരത്തി നിടയിൽ കഴിഞ്ഞു കൂടിയ വരെ അവൾ മനസാ സമ്മതിച്ചു. ഇത്രയും നാൾ അവൾ എങ്ങിനെയോ ജീവിച്ചു.
എന്നാൽ വിധിയും അവളെ ശരിവെച്ചു. വർഷക്കാല നാളുകളിൽ കോളറ രോഗം അവിടങ്ങളിൽ പടർന്നു പിടിച്ചു.ഓരോ ദിനം തോറും ആയിരങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കൂടെ നമ്മുടെ കുഞ്ഞു റാഹേലും.. എല്ലാവരും തന്റെ സ്വന്തം രക്ഷ ഓർത്തു പരക്കം പാഞ്ഞു.
ആ നഗരത്തിലെ ആശുപത്രികൾ കോളറ രോഗികളെ കൊണ്ട് നിറഞ്ഞു. സെമിത്തേരി കളും, ശ്മശാനങ്ങളും, ഖ ബർസ്ഥാനികളും സ്ഥലം ഇല്ലാതെ പരുങ്ങി.
അതെ, ദൈവം അവരെ പഠിപ്പിച്ച പാഠം അവർ പഠിച്ചു. സ്വന്തം മരണത്തെ ഒന്ന് തട്ടി മാറ്റാൻ ആഗ്രഹിക്കാത്തവർ അവിടെ ആരുമുണ്ടാ യിരുന്നില്ല. ഓരോ നിമിഷത്തിലും ആയിരങ്ങൾ കൊഴിഞ്ഞു പോകുന്ന അവസ്ഥ അവരെ എന്തു ചെയ്യാനും സന്നദ്ധരാക്കി മാറ്റി. അതെ, അവസാനം വിധി തന്നെ ജയിച്ചു കളഞ്ഞു
ശുചിത്വം അന്ന് മുതൽ അവരുടെ ജീവന്റെ ഭാഗമായി തീർന്നു. തെരുവുകൾ ശുചിത്വം തങ്ങളുടെ മുഖമുദ്രയാക്കി. പാവം കാക്കകളും മറ്റു കീട ജീവികളും ഭക്ഷണം കിട്ടാതെ അലഞ്ഞു.
എങ്കിലും ആയിരം ജീവനുകൾ തന്നെ ബലി യർപ്പിക്കേണ്ടി വന്നു ഒരു ശുചിത്വ ബോധം അവരുടെ മനസ്സിൽ എത്തിക്കാൻ. കൂടെ ഒരു കഠിന പ്രയത്നത്തിന്റെ കുഞ്ഞു ജീവനും....
കുഞ്ഞു കൈകളുമായി തങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം പെറുക്കുന്ന കുഞ്ഞു റാഹേൽ അവരുടെ കണ്ണുകളിൽ കിടന്നു കളിയാടി.
തങ്ങളുടെ നാടിന്റെ ശുചിത്വ മാലാഖ റാഹേൽ, അവളുടെ ഓർമ്മക്കായി ചൂൽ ഏന്തിയ അവളുടെ പ്രതിമ തന്നെ ആ നഗരത്തിൽ അവർ ഉയർത്തി. എന്നും കൃതജ്ഞതയോടെ ഓർക്കാൻ..
കൊച്ചു രത്ന കണ്ണുകളും കമ്മലും ഒക്കെയുള്ള അവരുടെ ശുചിത്വ മാലാഖയെ,എന്നെന്നേ ക്കുമായി...

ഫാത്തിമ നിഷ്‍വ സി
7 D എ.എം.യു.പി.എസ് ആട്ടീരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ