എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ പരിസ്ഥിതിയും നമ്മളും
പരിസ്ഥിതിയും നമ്മളും
നമ്മുടെ പരിസ്ഥിതി മലിനമായികൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. ആളുകൾ മഴവെള്ളം കെട്ടി നിർത്തുന്നതോടൊപ്പം മലിനജലവും കെട്ടിക്കിടന്ന് അതിൽ കൊതുകുകൾ മുട്ടയിടുകയും രോഗം പിടിപെടുകയും ചെയ്യുന്നു. അന്തരീക്ഷ മലിനീകരണം രോഗം വരാനുള്ള പ്രധാന കാരണമാണ്. അതുപോലെതന്നെയാണ് പ്ലാസ്ററിക് ഉപയോഗവും, പ്ലാസ്ററിക് നിർത്തലാക്കാൻ നമ്മുടെ നാട്ടിൽ ഇതുവരെ സാധിച്ചിട്ടില്ല. നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു വിപത്തായി ഇത് മാറിയിട്ടുണ്ട്. പ്ലാസ്ററിക് കാരണം നമ്മുടെ കൃഷികൾക്കും നാശം സംഭവിക്കുന്നു. അനാവശ്യമായ മരം വെട്ടലു കാരണം മണ്ണൊലിപ്പ് ഉണ്ടാകുന്നു. അങ്ങനെ അനവധി പ്രശ്നങ്ങൾ നമ്മുടെ നാട്ടിലുണ്ട്. വിഷമില്ലാത്ത പച്ചക്കറികളും, പഴങ്ങളും നമ്മുടെ ആരോഗ്യത്തെ വീണ്ടെടുക്കണം. കൂടാതെ ശരീരം വൃത്തിയായി സൂക്ഷിക്കുകയും വേണം. വൃത്തി ആരോഗ്യത്തിന് പ്രധാന ഘടകമാണ്. വൃത്തിയിലൂടെ മാത്രമേ നമുക്ക് നമ്മുടെ നാട്ടിൽ പടർന്നു കൊണ്ടിരിക്കുന്ന വൈറസിനെ നേരിടാൻ ആവുകയുള്ളൂ.. അതിനെ നമുക്ക് ഒററക്കെട്ടായി നേരിടാം..
|