ജി യു പി എസ് കരിയാട്/അക്ഷരവൃക്ഷം/ ലോക് ഡൗൺ
ലോക് ഡൗൺ
നമ്മൾ മനുഷ്യരുടെ ലോകം എല്ലാ വിധത്തിലും ബന്ധിക്കപ്പെട്ടപ്പോൾ മറ്റ് ജീവജാലങ്ങളുടെ ലോകം അതീവ സന്തോഷത്തിലായി.റോഡുകളിൽ വാഹനങ്ങൾ ഓടാത്തതുകാരണം വായു മലിനമാകുന്നില്ല. അന്തരീക്ഷത്തിൽ ശുദ്ധവായു നിറഞ്ഞു. കിളികൾ സന്തോഷത്താൽ കലപില കൂട്ടി.വേനൽമഴ ഇടവിട്ട് പെയ്തു.ചെറുപ്രാണികൾ, ചീവീടുകൾ, ഉരഗങ്ങൾ ,ചിത്രശലഭങ്ങൾ എല്ലാം യഥേഷ്ടം പ്രകൃതിയിൽ വിഹരിച്ചു. ബന്ധനത്തിലായ മനുഷ്യർ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു.ഭക്ഷണ ക്രമീകരണം മാറി. ചക്ക, മാങ്ങ, പപ്പായ, മുരിങ്ങ, മറ്റ് ഇലവർഗ്ഗങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൻ്റെ ഭാഗമായി. ഭൂരിഭാഗം വീടുകളിലും അടുക്കളത്തോട്ടം ഉണ്ടാക്കി വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിച്ചു. മനുഷ്യൻ്റെ ഇടപെടലുകൾ ഉണ്ടാവാത്തതിനാൽ ജലാശയങ്ങൾ മലിനമായില്ല. അങ്ങനെ മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു.കോവിഡ് 19 ലോകത്തിന് ഒരു പാഠമാണ് .പ്രകൃതിയോട് ഇണങ്ങി ജീവിക്കുക .എങ്കിൽ രോഗങ്ങളൊന്നുമില്ലാത്ത ലോകം പുനർജനിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ