എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലത്ത്......

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcaups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അങ്ങനെ ഒരു കൊറോണ കാലത്ത്.........' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങനെ ഒരു കൊറോണ കാലത്ത്......

 കൊറോണ എന്ന് ആദ്യം കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത് .പിന്നീട് കോറോണയോട് ഒരു ഇഷ്ടമൊക്കെ തോന്നി. കാരണം മൂപ്പർ കാരണം സ്ക്കൂൾ അടച്ചു.പരീക്ഷ ഒഴിവാക്കി.ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.അപ്പുറത്തെ വീട്ടിൽ മുബീനയും അച്ചുവും ഉണ്ട് കൂടെ കളിക്കാൻ.പിന്നെ സിനിമ, മൊബൈൽ അതും ഉണ്ട് കൂട്ടിന് ഇടക്ക് അമ്മ കണ്ണുരുട്ടുമ്പോൾ ആ കണ്ണിൽ പൊടിയിടാനായി ഒന്ന് രണ്ട് അവധികാല പ്രവർത്തനങ്ങൾ ചെയ്യും.ആകെ മൊത്തം ജോളി .....! കുറച്ചൂസം അങ്ങനെ കഴിഞ്ഞു.കോറോണയോടുള്ള ഇഷ്ടം ദേഷ്യമായി തുടങ്ങി ന്താന്നവച്ചാ അവധികാലത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് അമ്മ വീട്ടിൽ പോകാനായിരുന്നു. ആ പൂതി ആകെ പൊകയായി. പിന്നെ രസംന്താച്ചാ ഞാൻ കുറച്ച് ഇംഗ്ലിഷ് വാക്കൊക്കെ പഠിച്ചു..... Lock down Quarantine, Redzone, Hotspot..... പതിയെ ആ സന്തോഷം ഒക്കെ പോയി സങ്കടായി തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ സ്ക്കൂൾ, ടീച്ചേഴ് സ് ഇവരൊയൊക്കെ മിസ്സ് ചെയ്യാനുo തുടങ്ങി. പിന്നെയും ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.വൈകുന്നരമാവുമ്പോൾ അച്ഛൻ ടീവിടെ മുന്നിൽ കാണും. റിമോട്ടിൻ്റെ ഉടമസ്ഥവകാശം കുറച്ച് നേരത്തേക്ക് അച്ഛനാണ്. 'എന്തിനാണെന്ന് ചോയ്ചാ പറയും സഖാവിനെ കാണാനാണെന്ന്. അങ്ങനെ ഞാനും സഖാവിനെ കാണാൻ തൊടങ്ങി. ആദ്യമൊന്നും അത്ര രസിച്ചില്ലെങ്കിലും പിന്നെ അതൊരു ശീലായി. ഓരോ ദിവസവും ഞാനും ചോദിക്കാൻ തുടങ്ങി, ഇന്ന് എത്ര പേർക്ക് ആണ് കൊറോണ? നേരത്തെ ഉണ്ടായിരുന്ന ആ സങ്കടം മാറി ഇപ്പോ കൊറോണയെ ഭയമായി തോന്നി കൂടെ ആശങ്കയും. എനിക്കും വര്യോ കൊറോണ എന്ന ചോദ്യത്തിന്, ഒന്ന് മിണ്ടാണ്ടിരിക്ക് ന്നാ അമ്മ പറഞ്ഞത്.പിന്നെ ചെറിയൊരു തൊണ്ടവേദന വന്നാ അപ്പോ തോന്നും ഇതെങ്ങാനും കൊറോണ യാണോവോ ഇനി .. അങ്ങ ങ്ങനെ ഈ കൊറോണ അവധിക്കാലം മുഴുവൻ സങ്കടവും ദേഷ്യവും ഭയവും ആശങ്കയും നിറഞ്ഞതായിരുന്നു. ഇതെല്ലാം മാറി നല്ലൊരു അവധിക്കാലത്തെ കാത്തിരിക്കുന്നു '

മാളവിക രൺജിത്ത് വി കെ
5 D പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ 
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ