വൃത്തിയുള്ള കൈകൾ ചേർത്ത് ശുദ്ധമായി ചൊല്ലിടാം നമ്മെയെന്നും കാത്തിടുന്ന ദൈവനാമം കൂട്ടരേ... നിത്യവും കുളിക്കണം വൃത്തിയായി വസിക്കണം വൃത്തിയുള്ള വസ്ത്രമിട്ട് സ്കൂളിലേക്ക് പോകണം രോഗമേതും വന്നിടാതെ രോഗിയായി വലഞ്ഞിടാതെ ശുചിത്വ ചിന്തകൾ നിറഞ്ഞ് മാതൃകയായി മാറിടാം .