വൃത്തിയുള്ള കൈകൾ ചേർത്ത്
ശുദ്ധമായി ചൊല്ലിടാം
നമ്മെയെന്നും കാത്തിടുന്ന
ദൈവനാമം കൂട്ടരേ...
നിത്യവും കുളിക്കണം
വൃത്തിയായി വസിക്കണം
വൃത്തിയുള്ള വസ്ത്രമിട്ട്
സ്കൂളിലേക്ക് പോകണം
രോഗമേതും വന്നിടാതെ
രോഗിയായി വലഞ്ഞിടാതെ
ശുചിത്വ ചിന്തകൾ നിറഞ്ഞ്
മാതൃകയായി മാറിടാം .