എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി/അക്ഷരവൃക്ഷം/കുരങ്ങനും മുതലയും

Schoolwiki സംരംഭത്തിൽ നിന്ന്
കുരങ്ങനും മുതലയും

പണ്ട് പണ്ട് ഒരു കാട്ടരുവിയുടെ കിഴക്കേ തീരത്ത് ഒരു വലിയ അത്തിമരം ഉണ്ടായിരുന്നു. അതിൽ ഒരു കുരങ്ങച്ചൻ താമസിച്ചിരുന്നു.അത്തിമരത്തിലെ അത്തിപ്പഴങ്ങൾ തിന്നും അരുവിയിലെ വെള്ളം കുടിച്ചും കുരങ്ങച്ചൻ ജീവിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു മൊതലച്ചാര് ആ വഴിക്ക് വരികയായിരുന്നു. മുതല പറഞ്ഞു അയ്യടാ നല്ല രസികൻ പഴങ്ങൾ വായിൽ വെള്ളമൂറുന്നു. കുരങ്ങച്ചന്റെ ഒരു ഭാഗ്യം ! പഴങ്ങൾ കണ്ടിട്ട് എനിക്ക് കൊതിയാവുന്നു. കുറച്ചു പഴങ്ങൾ എനിക്കും തന്നാട്ടെ . കുരങ്ങൻ പറഞ്ഞു. "ഇന്നാ തിന്നോടാ തടിയച്ചാരെ " ."ആഹാ എന്തൊരു സ്വാദ് " .അങ്ങനെ അവര് രണ്ടുപേരും നല്ല കൂട്ടുകാരായി.എല്ലാദിവസവും മൊതലച്ചാര് നദിക്കരയിൽ എത്തും. കുരങ്ങൻ അവന് നിറയെ അത്തിപ്പഴങ്ങൾ കൊടുക്കും. അവൻ അതിൽ കുറച്ച് ഭാര്യയ്ക്കുംകൊടുക്കും. "ഈ പഴങ്ങൾക്ക് എന്തൊരു മധുരം ആണ് .ഇത്ര മധുരമുള്ള അത്തിപ്പഴങ്ങൾ നിങ്ങൾക്ക് എവിടുന്നാണ് കിട്ടുന്നത് ?" ."എടീ ഭാര്യയെ ഞാൻ എൻറെ കൂട്ടുകാരനായ കുരങ്ങച്ചാരെക്കുറിച്ച് നിന്നോട് പറഞ്ഞില്ലേ . അവനാണ് ഈ പഴങ്ങൾ തന്നത്.ആ കുരങ്ങൻ എത്ര ഭാഗ്യവാനാണ് അവന് എല്ലാ ദിവസവും ഇഷ്ടംപോലെ പഴങ്ങൾ തിന്നാം.ഈ പഴങ്ങൾ തിന്ന് തിന്ന് അവന്റെ ഹൃദയം ഇതുപോലെ മധുരമുള്ളതായിരിക്കും. ആ ഹൃദയം കടിച്ചു തിന്നാൻ എന്ത് രസമായിരിക്കും.പാവം മുതല അത് കേട്ട് ഞെട്ടി പോയി.ആ കുരങ്ങൻ ചതി അറിയാതെ മുതലയുടെ കൂടെ വന്നു.പുഴയുടെ നടുക്ക് എത്തിയപ്പോഴാണ് അവൻ കാര്യം പറഞ്ഞത്.അപ്പോൾ ബുദ്ധിമാനായ കുരങ്ങൻ പറഞ്ഞു എൻറെ ഹൃദയം മരത്തിന്റെ പൊത്തിൽ വെച്ചിരിക്കുകയാണ്. അപ്പോൾ മുതല പറഞ്ഞു നമുക്ക് തിരിച്ചുവരാം അങ്ങനെ അത്തിമരത്തിന്റെ അടുത്തെത്തിയപ്പോൾ കുരങ്ങൻ ചാടി രക്ഷപ്പെട്ടു.

മുഹമ്മദ് ഫൗസാൻ
3A ,എ എം എൽപി എസ് മൊറയൂർ കീഴ്‍മുറി,കൊണ്ടോട്ടി
,കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ