ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണയെന്ന കുഞ്ഞു വൈറസ്

10:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന കുഞ്ഞു വൈറസ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന കുഞ്ഞു വൈറസ്

ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന ഒരു രോഗം ആണ് കൊറോണ വൈറസ് . ഈ രോഗത്തിന്റെ മറ്റൊരു പേരാണ് കോവിഡ് 19. ഈ രോഗം മനുഷ്യശരീരത്തിൽ ഉണ്ടായാൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഈ രോഗം വരാതിരിക്കാൻ നമ്മൾ ഓരോരുത്തരും ഇടയ്ക്കിടെ കൈ സോപ്പുപയോഗിച്ച് കഴുകണം.ഓരോരുത്തരും പുറത്തിറങ്ങുമ്പൊൾ മാസ്ക് ധരിക്കണം. കഴിയുന്നതും നമ്മൾ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. നാം ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ടതില്ല.
ലോകത്തുള്ള എല്ലാ വൈറസിനെയും തടയാൻ നാം ഓരോരുത്തരും ശുചിത്വം പാലിക്കണം. കൊറോണ വൈറസ് ഒരാൾക്ക് ഉണ്ടെങ്കിൽ അയാളെ സ്പർശിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗം പടരാൻ സാധ്യത ഏറെയാണ്. അതിനാൽ ആളുകളുമായി ഇടപെടുമ്പോൾ അകലം പാലിക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. യാത്രകൾ ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. പോഷക ആഹാരങ്ങൾ കഴിക്കുക.
മാസ്ക് ധരിക്കാത്തവരുടെ ഇടയിൽ വായയിലൂടെയോ മൂക്കിലൂടെയോ വൈറസ് ശ്വാസകോശത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയേറെയാണ്. അതോടെ ആ മനുഷ്യന് കടുത്ത പനി, ജലദോഷം, തുമ്മൽ, തലവേദന, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. അതിനാൽ നാം മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്. ഇവയെല്ലാം നാം ഓരോരുത്തരും ശീലമാക്കുക.


ധീരജ് കെ പി
2 F ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം