എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/ഗൃഹദർശനം
ഗൃഹദർശനം
കൊറോണകാരണം ദേവാലയങ്ങൾ എല്ലാം അടച്ചിരിക്കുകയാണ്. തന്നെ ദർശിക്കാൻ ആരും വരാത്തത് കാരണം ദൈവം ദേവാലയം വിട്ട് ജനങ്ങളെ കാണാനിറങ്ങി. നടന്നു നടന്ന് ഒരു വീടിന്റെ പടിക്കൽ എത്തി. അവിടെ നിന്ന് വിളിച്ചു ചോദിച്ചു : ഈ വീട്ടിൽ ആരുമില്ലേ? അപ്പോൾ അകത്തു നിന്ന് ഗൃഹനാഥൻ കുട്ടിയോട് പറഞ്ഞു: പുറത്ത് ആരോ വന്നിട്ടുണ്ട് ആരാണെന്ന് പുറത്തു പോയി നോക്ക്, അടുത്തേക്ക് പോകണ്ട. കുട്ടി പറഞ്ഞു, നമുക്ക് പരിചയമില്ലാത്ത ഒരാൾ പുറത്തു നിൽക്കുന്നുണ്ട്. ഗൃഹനാഥൻ പറഞ്ഞു, സംഭാവനയ്ക്ക് വന്നതാവും, മോള് പോയി ചോദിക്ക് ആണോന്ന്. കുട്ടി ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, എനിക്ക് നിന്റെ മാതാപിതാക്കളെ ഒന്നു കാണണം. അപ്പോഴേക്കും മാതാപിതാക്കൾ പുറത്തേക്ക് വന്നു. അവർ അദ്ദേഹത്തോട് ചോദിച്ചു: നിങ്ങൾ എവിടെ നിന്നാണ് വരുന്നത്, എന്തെങ്കിലും സഹായത്തിന് ആണോ? നിങ്ങളുടെ വേഷം കണ്ടിട്ട് ഇവിടെയുള്ള ആളായിട്ട് തോന്നുന്നില്ലല്ലോ? നിങ്ങൾ കൊറോണാ കാലം വന്നതൊന്നും അറിഞ്ഞില്ലേ? നിങ്ങൾ മാത്രം എന്താണ് പുറത്തിറങ്ങി നടക്കുന്നത്? അപ്പോൾ അദ്ദേഹം പറഞ്ഞു: കുറച്ചു ദിവസങ്ങളായി എനിക്ക് ഭക്ഷണം ഒന്നും കിട്ടിയില്ല. എന്തെങ്കിലും കിട്ടുമോ എന്നറിയാൻ വേണ്ടി ഇറങ്ങിയതാണ്. ഗൃഹനാഥൻ പറഞ്ഞു കൊറോണാ കാലമായതിനാൽ ഭക്ഷണ പദാർത്ഥങ്ങൾക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്. എന്നാലും നിങ്ങൾക്ക് എന്താണ് കഴിക്കാൻ വേണ്ടത്? വിശപ്പുള്ളവന് ഒന്നും കൊടുക്കാതിരുന്നാൽ ദൈവം നമ്മളെ ശിക്ഷിക്കും. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് കുറച്ച് വെള്ളവും, തുളസിയും, ചെത്തിയും ഒരു ഇലയിൽ തന്നാൽ മതി. അതുകേട്ടപ്പോൾ കുട്ടിയോട് ഗൃഹനാഥൻ അദ്ദേഹം പറഞ്ഞത് കൊടുക്കാൻ പറഞ്ഞു. കുട്ടി അദ്ദേഹത്തിന് അതെല്ലാം ഒരു വാഴയിലയിൽ പൊതിഞ്ഞു കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇതൊക്കെ ഞങ്ങൾ ഭഗവാനാണ് കൊടുക്കുക . ആ ഇല മേടിച്ച് അദ്ദേഹം ചെറുപുഞ്ചിരിയോടെ തിരിച്ചു നടന്നു. അപ്പോൾ അടുക്കളയിൽ പോയിരുന്ന അമ്മ കുട്ടിയോട് ചോദിച്ചു, അയാൾ പോയോ എന്ന്. ഇപ്പോൾ തിരിച്ചു പോയതേയുള്ളൂ എന്ന് പറഞ്ഞു കുട്ടി നോക്കിയപ്പോൾ അയാൾ അപ്രത്യക്ഷനായി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ