എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/മഹാമാരിതൻ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിതൻ താണ്ഡവം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിതൻ താണ്ഡവം

ഒരു തുള്ളിക്കണ്ണീർ വാർത്തുകൊണ്ടി -
ലോക വ്യഥയോടു ചേർന്നു നാമേവരും
ഭയമില്ല കരുതലിന്നടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
സൃഷ്ടാവു പോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
സർവതും വെട്ടിപ്പിടിക്കാൻ നീ നേർത്ത
സമവാക്യമൊന്നതിൽ പിറവികൊണ്ടു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ചിന്നവൻ
അന്തകന്റെ വേഷം കെട്ടിയാടി ...
ഈ മഹാമാരിതൻ വിധിയോർത്തു കേഴുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വന്മതിൽ താണ്ടിയാ കോട്ടകൾ തച്ചുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ് ...
ഒരു ചുംബനം പോലും നൽകാൻകഴിയാതെ
ചത്താലും തീരാത്ത പാപിയായി ,
അകന്നിരിക്കാം രക്തബന്ധങ്ങളൊക്കെയും
ഇരുളിന്റെ മറനീക്കി പുലരിവരെ ...
വാനോളം വാഴ്ത്തിപുകഴ്ത്തിടാമീ നല്ല
ആതുരസേവനങ്ങൾ ...നീതിപാലകർ ...
ലോകാ സമസ്താ സുഖിനോ ഭവന്തു .
 

ദിർഷാന . ജെ . എൻ
8 G എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത