Schoolwiki സംരംഭത്തിൽ നിന്ന്
== കൊറോണകൊണ്ടോയി അവധിക്കാലം ==
സാറ്റുകളിക്കണം
ഊഞ്ഞാലുകെട്ടണം
മാവിനെറിയണം
സോഡികളിക്കണം
ചുറ്റാൻപോകണം
ചന്തേൽക്കേറണം
ഉസ്കോള് പൂട്ടുമ്പോ എന്തെല്ലാം
ഞാൻ സ്വപ്നങ്ങളായിരുന്നെന്നോ ..............
കൊറോണ വന്നപ്പോ
നമ്മള് പേടിച്ചു
എല്ലാരുമെല്ലാരും
വീട്ടിലിരിപ്പായി
അപ്പുറമിപ്പുറമെങ്ങോട്ടും പോയില്ല
ഞാനുമെൻറെച്ചിയും
അച്ഛനുമമ്മയും
അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുപ്പായി
എപ്പോതുറക്കുമെന്റെ സ്കൂള്
എപ്പോ ഞാൻകാണുമെന്റെ കൂട്ടുകാരെ
അലന്റ ആർ
രണ്ടാം തരം
കണ്ടോത്ത് എ .എൽ .പി സ്കൂൾ
പയ്യന്നൂർ സബ് ജില്ല
കണ്ണൂർ