അപൂർണതയുടെ ആകാശങ്ങൾ
വിനാശo വിതച്ച രോഗാണുവിനെപോലെ
പെയ്യാത്ത കറുത്ത മേഘങ്ങൾ
താഴെ വിജനമായ നിരത്തുകൾ
മുഖംപതിമറച്ച മനുഷ്യജീവിതങ്ങൾ
പാഠങ്ങൾ ഇല്ലാത്ത പള്ളിക്കൂടങ്ങൾ
ദൈവങ്ങൾ തനിച്ചായ ആരാധനാലയങ്ങൾ
കൂട്ടിലിട്ട കിളിയെപോൽ പ്രവാസികൾ
ആളകമ്പടിയില്ലാതെ അന്ത്യയാത്രകൾ
ആളൊഴിഞ്ഞ കല്യാണമണ്ഡപങ്ങൾ
നായകൾ കയറിയ പീടികത്തിണ്ണകൾ
വാങ്ങാനാവാത്ത കൂലികൾ
അന്നന്നത്തെ ജീവിതം വഴിമുട്ടിയവർ
അമ്മേ വിശക്കുന്നു കരച്ചിലുകൾ
എല്ലാ കണ്ണുകളിലും ഭീതികൾ
ലോകം നശിച്ചുപോകാതിരിക്കാൻ
നമ്മുക്ക് ഒന്നായി അണിചേരാം