ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടൗൺ യു പി സ്കൂൾ കായംകുളം/അക്ഷരവൃക്ഷം/ലോക നന്മയ്ക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anastownups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക നന്മയ്ക്കുവേണ്ടി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക നന്മയ്ക്കുവേണ്ടി





പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമ്മുക്കി ദുരന്തത്തി
നലയടികളിൽ നിന്നു മുക്തി നേടാം


ഒഴിവാക്കിടാം സ്‌നേഹ സന്ദർശനം
നമ്മുക്കൊഴിവാക്കീടാം ഹസ്‌തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരുപേണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക നിങ്ങൾ
തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെയാണന്നു

ആരോഗ്യ രക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറീടാം ഭയക്കാതെ
ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി


 



നിയാസ് എസ്
ആറു ബി ഗവ. ടൗൺ യു പി സ്കൂൾ കായംകുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത