ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadannappallyhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ


വിറയാർന്നു ആരവങ്ങളില്ലാർപ്പു വിളികളില്ല
ചൂടേറുമോർമ്മത്താളിൽവീഴും വാക്കുമില്ല
പറയാൻ നിനച്ചോരു കവിതയും കഥകളും
പാതിവഴിയിൽ വച്ചെങ്ങോ പിരിഞ്ഞു പോയ്
എങ്കിലും പ്രിയരേ നാമറിയുന്നുനാം
തമ്മിലുയിരിൻ്റെ നിറവാർന്നകരുതലിൻ
കനിവാർന്ന ഹൃദയത്തുടിപ്പുകൾ
സ്നേഹത്തിൻ വർണ്ണം ചാലിച്ചേറെനാം വരച്ചീടും
നന്മ തൻ സംഗീതം രാവോളം നുകർന്നിടും
ചേർന്നിടും ചേരാതെയീ മാരിയെ തുരത്തീടും....

ദേവദർശ്. കെ.വി.
8 എ [[|GHSS KADANNAPPALLY]]
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത