പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനല- യടകളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും പരിഭമിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ....! ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനല- യടകളിൽ നിന്നു മുക്തി നേടാം.....