ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം
ദുരന്തത്തിന്റെ ഓർമ്മയിൽ ഒരു ഒഴിവുകാലം
കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ അവധിക്കാലം മനോഹരവും സന്തോഷകരവുമാണ്.കൂട്ടുക്കാരുമായി ഒത്തുചേർന്ന് കളിച്ച് രസിച്ച് നടന്ന കാലം പക്ഷേ ഈ അവധിക്കാലം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്..ലോകത്തിലെ വിവിധ കോണുകളിലായി നിരവധി ജനങ്ങൽ മരിച്ചു വീഴുന്ന വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ എന്ന ആഗോള മഹാമാരിയാണ് ഈ ദുരന്തങ്ങൾക്ക് കാരണം.പിന്നീട് ഈ വൈറസ് ബാധ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളായ അമേരിക്ക,ഇറ്റലി,ഫ്രാൻസ്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നതാണ് നമ്മൾ ദിനംപ്രതി കേൾക്കുന്നത്.പിന്നീട് ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടനവധി രാജ്യങ്ങളിളേക്കും പടർന്ന്പിടിച്ചു,ഇന്ത്യയിൽ ഈ വൈറസ് കൂടുതൽ ജനങ്ങളിലേക്ക് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പോലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ജനങ്ങൾ വീടുകളിൽതന്നെ കഴിച്ചുകൂട്ടുവാനും,അത്യാവശ്യം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുവാനും സോപ്പ്, സാനിറ്റൈസർ മുതലായവ കൊണ്ട് കൈകൾ അണുവിമുക്തമാക്കുവാനും സാമൂഹിക അകലം പാലിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലർക്കും ഈ രോഗം പിടിപ്പെട്ടു. |