മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ചാപല്യം

16:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mambaramhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചാപല്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചാപല്യം

ഒരു വാക്കിനു മപ്പുറം നിറവാർന്ന മിഴിക്കോണിൻ്റെ സഞ്ചാരങ്ങൾ,ഇമ ചിമ്മാതെ നിൻ ജീവിതവഴികളിൽ
നിൻ്റെ പദനിസ്വനം പ്രണയത്തിൻ്റെ പാഥേയം
വഴിയമ്പലങ്ങൾ തോറും നിൻ്റെ
പ്രണയ ചാപല്യത്തെ ഞാൻ
എൻ്റെ മാറിൻ്റെ മിടിപ്പായ്കൊണ്ടു പോകവെ
വഴിയിലെന്തോ തടഞ്ഞു പോയ്
,നിൻ്റെയോർമകൾ ,എന്നെ വിടാതെ വേട്ടയാടുന്നതൊരു നരിയെപ്പോലെ
വിവാദമായെന്നെയതലട്ടുന്നു
ചില നേരങ്ങളിൽ നിൻ്റെ യാത്മാവെന്നോട് സംവദിക്കമ്പോൾ നമ്മിലെ പ്രണയം കൈമാറുമ്പോൾ ഒരു
ഞൊടി നേരമെൻ നെഞ്ചിലൂടെ
നിൻ്റെയോർമകൾ ,എന്നിലെ ഉണ്ടങ്ങാത്ത മുറിവുകൾ , അതിൻ്റെ പാട്ടുകൾ കടന്നു പോവുന്നു
ആ വ്രണങ്ങളെന്നെ സ്പർശിക്കവെ ,
ഒരിക്കലും ഉണങ്ങാത്ത മുറിവുമായ്
ചേതനയ്റ്റ് ജീവനള്ള മരണവു
മായ് ഞാൻ നിൽക്കേ
നീ എന്നിലെ പ്രണയത്തേയും കൊണ്ട് പോകുന്നു ഒപ്പം എന്നെയും
ഒരു വിയോഗത്തിനായ് , ഞാൻ
നിൻ്റെ കൂടെ, നിന്നിലായ് ചേരാൻ.
ഓർക്കാൻ കൊതിക്കന്ന നാളുകൾക്കായ്
ഞാനും ആലോകത്തിൽ നിന്നൊപ്പമെത്തും
ഇല്ലെങ്കിൽ ഒരു തിരയലിനു മങ്കം അതിനു മന്ത്രാപ്പക്കാൻ നിന്നരികിലെത്തും ഒരു പുനർജന്മത്തിനായ്.
 

അഭിന
10 m മമ്പറം എച്ച് .എസ്.എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത