സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പ്രതിരോധം(ലേഖനം)
പ്രതിരോധം
ഈ കൊറോണക്കാലം നാം എല്ലാവരും അങ്ങും ഇങ്ങും എല്ലാം നാം കേൾക്കുന്ന ഒരു കാര്യമാണ് പ്രതിരോധം. എന്താണ് പ്രതിരോധം? ഇത് കൊണ്ട് അർത്ഥമാക്കുന്നത് ശുചിത്വമോ അതോ സുരക്ഷയോ ഒരു മാരക രോഗത്തിൽ നിന്ന് നാം സ്വീകരിക്കുന്നതിനെയാണ് പ്രതിരോധം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ മഹാമാരി കാലത്ത് നാം ഒരോത്തരും പാലിക്കുന്ന കാര്യം ആണ് പ്രതിരോധം. സർക്കാരിന്റെ പ്രതിരോധം എന്ന ഉത്തരവ് നാം പാലിക്കേണ്ടത് ആണ്. അത് നാടിനും, നാട്ടുകാർക്കും, നമ്മൾ ഓരോരുത്തർക്കും മാതൃക ആണ്. എന്നാൽ ഇതിന് എതിരെ പ്രവർത്തിച്ചാൽ ഈ പറയുന്ന നാടിനും നമ്മൾ ഓരോരുത്തർക്കും അത് വലിയ ഒരു തിരിച്ചടി തന്നെ ആണ്. അതിനാൽ വീട്ടിൽ ഇരിക്കാം കൊറോണയെ പുറത്തിറക്കാം.പ്രതിരോധം തന്നെ ആണ് പ്രതിവിധി.ലോകത്ത് എംമ്പാടും കൊറോണ അധിക്രമിക്കുമ്പോൾ, ആരോഗ്യ പ്രവർത്തകർ പറയുന്ന ഈ ചെറിയ ചില നിർദേശങ്ങൾ നാം പാലിക്കണം. അങ്ങനെ നാടിനു മാതൃക ആകുക. ഈ കഴിഞ്ഞ 16 ആം തീയതി രാജ്യത്ത് കൊറോണ ബാധിതർ 12000, മരണം 392 കടന്നു. എന്നാൽ കേരളത്തിൽ മരണ സംഖ്യയിലും, ബാധിതരുടെ എണ്ണവും കുറവ് ആണ്. എന്താണതിന്റെ കാരണം. ഒന്ന് ആലോചിച്ചു നോക്ക്. ഇപ്പോൾ മനസ്സിലായിക്കാണും. അതെ പ്രതിരോധം തന്നെ ആണ് അതിനു കാരണം, നാം ഓരോരുത്തരും സ്വയം സുരക്ഷ സ്വീകരിക്കുപ്പോൾ ഈ സംഖ്യ കൾക്കും അപ്പുറം ജീവിക്കുന്ന നമ്മൾ ജനങ്ങൾ ഈ മഹാമാരി യെ വളരെ പക്വതയോടെ നമുക്ക് നേരിടാൻ കഴിയും . വീട്ടിൽ ഇരിക്കു സുരക്ഷിതരാകു. മറ്റുള്ളവർക്ക് മാതൃക ആകു.സർക്കാരിന്റെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് ഒരുമയോടെ നമ്മുടെ രാജ്യത്തിന്റെ അസ്ഥി വാരം തോണ്ടാൻ വന്ന വിപത്തിനെ എന്നെന്നേക്കുമായി യാത്രയാക്കാം. "stay home, stay safe"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊട്ടാരക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ