ലോകമിതാ വിറച്ചു നിൽപ്പു
വെറും സൂക്ഷ്മ ജീവിയാം കൊറോണക്കു മുന്നിൽ
ഭൂലോകം മുഴുവൻ വ്യാപിക്കുന്നു
വേഗത്തിൽ പടരുന്ന കാട്ടു തീ പോലെ
ലോക ജനതയെ മുഴുവൻ വിറപ്പിച്ചു
മുന്നേറിടുന്നിതാ വൈറസുകൾ
പാലിക്കാം നമുക്ക് വെക്തി ശുചിത്വം
തുരത്തിടാം നമുക്ക് കൊറോണയെ
ആലിംഗനം വേണ്ട , ഹസ്തദാനം വേണ്ട
വന്ദനാശംസകൾ മാത്രം മതി
അകലം പാലിച്ചു നിന്നിടാം നമുക്ക്
കണ്ണി പൊട്ടിച്ചിടാം വൈറസിനെ
വൈറസിൻ ബന്ധനത്തിൽപ്പെട്ടു
ഇന്നിതാ എത്രയോ ജീവൻ പൊലിഞ്ഞിടുന്നൂ
തുരത്താം നമുക്ക് കൊറോണയെ
മുന്നേറാം നമുക്ക് സർക്കാരിനൊപ്പം