മഴയുടെ സംഗീതം കേട്ടു ഞാൻ ഇന്നും മായാത്ത വർണങ്ങൾ വിതറുന്ന രാഗം ഓരോ നിനവിലും ഉറയുന്ന സ്പന്ദനം ഓർമ്മകൾ ഒന്നായ് വിരിയുന്ന ചിത്രം ചിത്രപദംഗമായി പൂവിലെ നറും തേനുണ്ടു നടന്നൊരീ പോയകാലം താരാട്ടു പാട്ടിന്റെ ശീലുകൾ ഒന്നായ് താങ്ങായി തണലായി നിന്ന കാലം ഓരോ കിനാവിലും പുൽകിയ നിന്നിലെ ചുടു നെടുവീർപ്പുകൾ തങ്ങിയ രാവിൽ എന്നിലെ എന്നെയും കൊണ്ടങ്ങുപോയൊരാ ചൈത്രനിലാവും മാഞ്ഞുപോയി കാലത്തിൻ അനുയാത്ര പോലേതോ നിമിഷത്തിൽ പിന്നെയും മഴയായു പെയ്തിറങ്ങി ആത്മാവിൻ സ്പർശമായി എന്നിലേക്കലിയുന്നു നീയാം കുളിരിന്റെ ശൈത്യവികാരം ഒന്ന് തൊടുമ്പോഴേ വാടാൻ തുടങ്ങുന്നു നീയാം ചൂടിന്റെ ലയ സുഗന്ധം പിന്നെയും തൊട്ടാൽ വിറപൂണ്ടു നിൽക്കുന്നു ഒന്നായ് തീരുന്നു നിന്റെ ഭാവം വർഷങ്ങൾ പോകുവതറിയാതെ ഞാനേതോ പുഷ്പ സുഗന്ധത്തിൽ ശയിച്ചുറങ്ങി ഓരോരോ തുള്ളിയായി മഴയുടെ സംഗീതം ഓർമയായി പ്തണയമായി ഉന്മാദമായ് കാതരമാം ഏതോ ശൂന്യത എന്നിലെ വീണയിൽ തന്ത്രികൾ മീട്ടിയപ്പോൾ മഴയുടെ സംഗീത മാന്ത്രികമാമേതോ കവിതയായ് ചിത്രം വരച്ചതാരോ വാടി കൊഴിയുന്ന വർഷങ്ങൾ നിന്നിലെ വാസന്ത ഭംഗികൾ തച്ചുടച്ചു പോയ കാലത്തിന്റെ നിഴലായ് നീയിന്നും എന്നുടെ ചിന്തയിൽ കളം വരച്ചു ഈ നീല രാവിലും മഴയുടെ സ്പർസമായി പടരാൻ തുടങ്ങുന്നൊരാത്മരാഗം ഓരോരോ മാത്രയും മാരിയായ് പെയ്യുന്നു കാന്തികമാമൊരു സ്വപ്നഗീതം മഴയുടെ പാട്ടിന്നു മറുപാട്ടു പാടുവാൻ കഴിയാതെ നിൽക്കുന്നൊരീ സന്ധ്യയിൽ സാന്ത്വന തീരത്തായി പിന്നെയും കാണുന്നു മഴവില്ലിൻ ചാരുത എന്നുമെന്നും ഇവിടാമെന്നാത്മാവിൻ ബന്ധങ്ങൾ അറിയുന്ന അദ്ധ്യാത്മ കേദാര ശാന്തഭൂമി ഇ ഭൂവിൻ ചിത്രം വരക്കുന്നവർക്കാ ണെന്നെന്നും നിറയുന്നൊരാത്മ ശാന്തി.