ഗവ. എച്ച് എസ് വാളവയൽ/അക്ഷരവൃക്ഷം/ലക്ഷ്മണരേഖ
ലക്ഷ്മണരേഖ
ഓഖി, നിപ്പ ,പ്രളയം ഇവയെല്ലാം തളർത്തിയ കേരളത്തിന് മറ്റൊരു പരീക്ഷണ ഘട്ടം കൂടി കൊറോണ;ലോകരാജ്യങ്ങൾ കീഴടക്കിയ കൊറോണയെ പിടിച്ചുകെട്ടാൻ സർക്കാരും ഒപ്പം ആരോഗ്യപ്രവർത്തകരും. വീട്ടിലും മറ്റും ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് പുസ്തകങ്ങളുമായി ഗ്രന്ഥശാലാപ്രവർത്തകർ.. നിയന്ത്രണങ്ങൾ പാലിക്കുന്നു എന്നുറപ്പ് വരുത്താൻ പാടുപെടുന്ന നിയമപാലകർ. കേരളം ഒറ്റകെട്ടായി നിൽക്കുന്ന ശുഭനിമിഷം. നാം ഈ പരീക്ഷണഘട്ടവും അതിജീവിക്കും. ആരോഗ്യമേഖലയടക്കം ലാഭാധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാലാണ് ബ്രിട്ടനിലും അമേരിക്കയിലും സ്പെയിനിലും പതിനായിരങ്ങൾ മരിച്ചുവീഴുന്നത്. എന്നാൽ കേരളത്തിന്റെ സ്ഥിതി വളരെ വ്യത്യസ്തമാണ്. കൊറോണ ഘട്ടത്തിൽ ഭക്ഷണകിറ്റ് ഉൾപ്പെടെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന "കേരള മാതൃക" പ്രശംസനീയമാണ്. ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കിയ കൊറോണ എന്ന മഹാവ്യാധിക്ക് നമ്മുടെ കൊച്ചുകേരളത്തെ തകർക്കാനായില്ല. കേരളത്തിന്റെ വിഖ്യാതമായ പൊതുജന ആരോഗ്യമേഖലയാണ് കൊറോണയെ പിടിച്ചുനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. അമേരിക്ക , ഇറ്റലി, ബ്രിട്ടൻ പോലെയുള്ള ലോകത്തെ വൻകിട രാജ്യങ്ങൾ കൊറോണയെന്നെ മഹാമാരിക്ക് മുൻപിൽ വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കേരളമെന്ന ഈ കൊച്ചു നാട് ലോകത്തിനു മുൻപിൽ അതിന്റെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്നത്. ഈ കൊറോണ പ്രതിരോധ ഘട്ടത്തിലും നമ്മെ തേടിയെത്തിയ ഒരു വാർത്ത ആശങ്കപ്പെടുത്തുന്നതാണ്. ലോക്ഡൗണിന്റെ മറവിൽ അതിർത്തികൾ അടച്ച് കേരളത്തെ ബുദ്ധിമുട്ടിക്കാൻ കർണാടക തയ്യാറാകുന്നു എന്നതായിരുന്നു ആ വാർത്ത. സംസ്ഥാന അതിർത്തികളിൽ ജനങ്ങൾ എക്കാലവും പരസ്പരം ആശ്രയിച്ചും സഹകരിച്ചുമാണ് കഴിഞ്ഞിരുന്നത്. എന്നാൽ കേട്ടുകേൾവിയില്ലാത്ത വിധം ദേശീയപാതയടക്കം കർണാടക മണ്ണിട്ട് മൂടിയിരിക്കുന്നു. ലോകരാജ്യങ്ങൾ പരസ്പരം സഹകരിച്ച് മഹാമാരിക്കെതിരെ പെരുത്തേണ്ട ഘട്ടമാണിത് കോവിഡിനെതിരായ യുദ്ധം സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് ചെയ്യാവുന്നതല്ല. കൂട്ടായി പോരാടേണ്ട കാലത്ത് വഴിയടക്കൽ പോലുള്ള അപക്വമായ നടപടികളിൽ നിന്ന് കർണാടക പിന്മാറുമെന്നു നമുക്ക് പ്രതീക്ഷിക്കാം. വ്യക്തിശുചിത്വത്തിലൂടെയും സാമൂഹ്യ അകലത്തിലൂടെയും നമ്മുക്ക് ഈ മഹാമാരിയെയും പ്രതിരോധിക്കാൻ കഴിയും. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും......
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം