കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ബ്രേക് ദി ചെയിൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബ്രേക് ദി ചെയിൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബ്രേക് ദി ചെയിൻ

 പെട്ടെന്ന് പഠിപ്പിച്ച വാക്കും
പെട്ടെന്ന് പഠിച്ച വാക്കും
ചേർന്നിരുന്നതാം ബ്രേക് ദി ചെയിൻ
എന്തിനീ വാക്ക് പഠിപ്പിച്ചുവെന്നാരും
ഒരുവാക്ക്പോലും ഗുരുവിനോടോതിയില്ല
അടിച്ചു പഠിപ്പിച്ചതല്ല ബ്രേക് ദി ചെയിൻ
ഉളളിലെ ഭയം പഠിപ്പിച്ചതാ………..

പൂമുഖവാതിലിലെ കിണ്ടിവെളളം
പുത്തൻതലമുറ ഓർത്തെടുത്തു
മൺമറഞ്ഞപൂർവിക സംസ്കാരം
സുന്ദരിയാം കൊറോണ തിരിച്ചുതന്നു
ബ്രേക് ദി ചെയിൻ……..ബ്രേക് ദി ചെയിൻ

വിദ്യാലയത്തിൽ ഒതുങ്ങാത്ത വാക്കായി
നാടിൻെറ നാനാ തുറയിലും മുക്കിലും
ശുചിത്വപാഠം പഠിപ്പിക്കും ബാനറായി
പേരുകേട്ട കമ്പനിയുടെ അണുനാശിനിയായി
പകർന്നു നൽകി പുത്തൻ അതിജീവനപാഠം…….

സുന്ദരികൊറോണ പഠിപ്പിച്ചപാഠം
സുന്ദരപാഠം ബ്രേക് ദി ചെയിൻ
ആരും പഠിപ്പിച്ചതല്ല ബ്രേക് ദി ചെയിൻ
ഉളളിലെ ഭയം പഠിപ്പിച്ചതാ…….

സോജു സി ജോസ്
9 എ കെആർകെപിഎംബിഎച്ച്എസ്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത