ഗവ..എച്ച്.എസ്.പൊയ്ക/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

അതിരുകൾ ഭേദിച്ച മധുരമാം
അമ്മതൻ ചൂടുപാലൂറും
മധുകണം തൂകിനിൽപ്പൂ
പ്രകൃതിയാം അമ്മതൻ
 കിനാക്കൾ കണ്ടുഞാൻ
അറിയാതെ നൊമ്പരം വന്നുപോയി.

എവിടെ എന്നറിയാതെ
മറയാതെ മാഞ്ഞുപോയി
എൻ മനതാരിൽ വിരളമാം
നിൻ ഓർമ്മതൻ താളുകൾ.

കരയാതെ നിന്നു ഞാൻ
അറിയാതെ വന്നുപോൽ
ചുടു നോവേറും ഒരിറ്റു
ചുടു ചോര തുള്ളി.

ചന്ദന മനോജ്
8 ഗവൺമെന്റ് ഹൈസ്ക്കൂൾ പൊയ്ക
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത