Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കാണുന്ന കേരളം
ഞാൻ കോവിഡ് -19, 'കൊറോണ' എന്ന ഓമനപ്പേരിലാണ് ഞാൻ അറിയപ്പെടുന്നത്. എന്റെ ജന്മദേശം ചൈനയിലെ വുഹാനാണ്. ജനനം കൊണ്ട് തന്നെ സ്വന്തം ജന്മദേശം നശിപ്പിച്ചവനാണ് ഞാൻ. അവിടത്തെ എന്റെ സംഹാരതാണ്ഡവത്തിനുശേഷം ഞാൻ വികസിതരാജ്യങ്ങൾ എന്നോ വികസ്വരരാജ്യങ്ങൾ എന്ന് നോക്കാതെ എല്ലാ രാജ്യങ്ങളെയും എൻെറ കൈപ്പിടിയിലൊതുക്കി. അങ്ങനെ എല്ലാ രാജ്യങ്ങളുടെ അടിത്തറ തന്നെ ഞാൻ ഇളക്കിമറിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ സ്വന്തമാക്കി ഞാൻ അജയ്യനായ യാത്രതുടർന്നു. അങ്ങനെയാണ് ഞാൻ ഇന്ത്യ എന്ന രാജ്യത്തിൽ എത്തുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങളെയൊക്കെ പേടിപ്പെടുത്തുന്നതിൽ ഞാൻ വിജയിച്ചു.
<
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഞാനങ്ങനെ നിറഞ്ഞു നിൽക്കുമ്പോഴാണ് ഇന്ത്യയിലെ സംസ്ഥാനമായ കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഞാൻ എത്തിയിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കിയത്. വളരെ സന്തോഷത്തോടും അഹങ്കാരത്തോടും കൂടി ഞാൻ അവിടേക്ക് കയറിച്ചെന്നു. എന്നാൽ എന്നെ വരവേറ്റത് വടിയെടുത്ത് ഓടിക്കാൻ നിൽക്കുന്ന ഒരു ടീച്ചറും, അവിടത്തെ സർക്കാരും, ആരോഗ്യപ്രവർത്തകരും ,സുരക്ഷാ ഉദ്യോഗസ്ഥരും,പോലീസും, സാമൂഹ്യപ്രവർത്തകരും ,എന്നുവേണ്ട അവിടുത്തെ മുഴുവൻ ജനതയും ആയിരുന്നു. വലിയൊരു തറവാട്ടിലെ കാരണവന്മാരെ പോലെ അവർ മുന്നിൽ നിന്നു അവിടുത്തെ യുവതലമുറയെ നയിക്കുന്നവരായി അവരങ്ങനെ നിറഞ്ഞുനിന്നു. ജാതിയും മതവും രാഷ്ട്രീയവും സാമ്പത്തികവും നോക്കിയല്ല ഞാൻ മറ്റു രാജ്യങ്ങളെ കീഴടക്കിയതെന്നും ഐക്യത്തിലൂടെ മാത്രമേ എന്നെ നേരിടാനാവൂ എന്നും അവർ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി, ആദ്യം 'ബ്രേക്ക് ദി ചെയിൻ' എന്ന ക്യാംപെയിൻ നടത്തി എല്ലാവരെയും സോപ്പും സാനിറ്റയ്സറും ഉപയോഗിച്ച് കൈ കഴുകാനും മുഖാവരണം ധരിക്കാനും അവർ ശീലിപ്പിച്ചു.
<
പിന്നീട് 'ലോക് ഡൗൺ' എന്ന ആശയം കൊണ്ടുവന്നു 'വീട്ടിൽ ഇരിക്കുക സുരക്ഷിതർ ആവുക' എന്നതായിരുന്നു അതിന്റെ മുദ്രാവാക്യം ആ മുദ്രാവാക്യത്തിൽ മുറുകെ പിടിച്ചു ഓരോരുത്തരും അവരവരുടെ വീടുകളിൽ സുരക്ഷിതരായിരുന്നു. സാമ്പത്തികഭദ്രത കുറവാണെങ്കിലും എന്ത് ദുരന്തം വന്നാലും ഞങ്ങൾ അതിജീവിക്കുക തന്നെ ചെയ്യും നിപ്പയും,ഒാഖിയും, പ്രളയവുമെല്ലാം ഒറ്റക്കെട്ടായി നിന്ന് നേരിട്ടവരാണ് ഞങ്ങൾ എന്ന് അവർ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു. നമ്മുടെ രാജ്യത്തെ മാത്രമല്ല മറ്റു രാജ്യങ്ങളെയും ഞങ്ങളുടെ കഴിവിനെ പരമാവധി ശ്രമിച്ചു കൊണ്ട് രക്ഷപ്പെടുത്തി എടുക്കും. ഞങ്ങളുടെ പ്രവാസി സഹോദരങ്ങളെ സുരക്ഷിതരായി ചേർത്തുപിടിക്കാൻ വേണ്ടതെല്ലാം ഞങ്ങൾ ചെയ്യുമെന്നും അവർ പറഞ്ഞു കൊണ്ടേയിരുന്നു . ഒരു ഞൊടി കൊണ്ട് ഇല്ലാതാക്കാമെന്ന അഹങ്കാരവുമായി വന്ന എനിക്ക് കേരളത്തിന്റെ ബാഹ്യസൗന്ദര്യം മാത്രമല്ല അവിടുത്തെ ജനങ്ങളുടെ ഐക്യം എന്ന ആന്തരിക സൗന്ദര്യത്തിനും ശക്തിക്കും മുന്നിൽ മുട്ടുമടക്കി തോൽവി സമ്മതിക്കേണ്ടി വന്നു. ഇനി അവിടെ ഒരു നിലനിൽപ്പില്ല എന്ന് മനസ്സിലാക്കിയ ഞാൻ അവിടെ നിന്നും പിൻവാങ്ങി. ഒരിക്കൽക്കൂടി ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം എന്ന് അവർ തെളിയിച്ചു. ഇതാണ് എന്റെ യാത്രയിൽ ഞാൻ കണ്ട കേരളം.
<
എന്ന് കൊറോണ.
|