സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/പ്രകൃതിനമ്മോട് സംസാരിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:08, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി നമ്മോട് സംസാരിക്കുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി നമ്മോട് സംസാരിക്കുമ്പോൾ


എന്നെ എല്ലാവർക്കും അറിയാം. ഞാനാണ് പ്രകൃതി. ഇന്ന് ഞാന ത്ര പരിചിതമല്ല. കാരണം നിങ്ങളൊക്കെ തന്നെയാണ്. കുറെയേറെ വർഷങ്ങൾക്കു മുമ്പ് ഞാൻ നിറഞ്ഞുനിന്നിരുന്ന പ്രകൃതിയാണ്. എന്നെ കാണുന്നത് തന്നെ ചേലായിരുന്നു. അമ്മ മക്കളെ നോക്കുന്നത് പോലെയാണ് ഞാൻ മനുഷ്യരെ സംരക്ഷിച്ചത്. മഴയിലൂടെ ജലവും ചൂട് മാറ്റി തണലും തന്ന അമ്മ പോറ്റുന്നത് പോലെ മനുഷ്യരെ ഞാൻ സംരക്ഷിച്ചു. എന്നാൽ എനിക്കതിന് അന്ന് പ്രതിഫലം എന്നെ ഇല്ലാതാക്കൽ ആയിരുന്നു. ഇന്ന് എന്റെ സ്ഥാനത്ത് പനകൂറ്റൻ, കെട്ടിടങ്ങളും ഫാക്റ്ററികളും ആണ്. എന്നെ അതിനായി എന്റെ മക്കൾ ഉപയോഗിച്ചു. എന്നെ നശിപ്പിക്കുന്ന അതിലൂടെ നിങ്ങൾക്ക് പണം ലഭിക്കുമെങ്കിലും അതിലൂടെ നിങ്ങൾ വലിയ ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നു. നിങ്ങൾ ഇതുവരെ കാണാത്ത ദുരന്തങ്ങൾ ആണിത്.
 നീ നശിപ്പിക്കുമ്പോൾ എനിക്കുവേണ്ടി ചോദിക്കാൻ ആരുമില്ല എന്ന് കരുതിയോ?
 നിങ്ങൾക്ക് തെറ്റി ഞാൻ സംരക്ഷിച്ചവർ മനുഷ്യരെ അല്ലാതെ മറ്റു ചിലരുമുണ്ട്.
അവരും എന്റെ മകളാണ്.
 അവർ എനിക്കുവേണ്ടി ചോദിച്ചു നിങ്ങളോട് ഒരിക്കൽ. നിങ്ങൾക്ക് ഓർമ്മയുണ്ടാവും 2018ലെ ഓഗസ്റ്റ് മാസത്തിലെ പ്രളയം. കേരളീയർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദുരന്തമാണത്. അന്നാണ് മനുഷ്യന്റെ ഉള്ളിലുള്ള മനുഷ്യത്വത്തെ കുറിച്ച് എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞത്. ജാതിമതഭേദമില്ലാതെ എല്ലാവരെയും എല്ലാവരും സംരക്ഷിച്ചു.
 ഇപ്പോൾ കഠിനമായ ചൂട് കൊണ്ട് വരൾച്ച അനുഭവപ്പെടുന്ന അവസ്ഥയാണ് മനുഷ്യർക്ക്. എന്നെ നശിപ്പിക്കുമ്പോൾ എന്നിലൂടെ മറ്റു പലതും നഷ്ടപ്പെടുന്നുണ്ട്. മഴ, തണൽ, മണ്ണ്, ഭംഗി, അങ്ങനെ എല്ലാം എല്ലാം...
 എന്നെ കൊല്ലുമ്പോൾ മരങ്ങളും പുഴകളും ഭംഗി തന്നെ ഇല്ലാതാകുന്നു. മരങ്ങൾ
നശിക്കുമ്പോൾ ചൂട് കൂടുകയും മണ്ണ് നഷ്ടപ്പെടുകയും അങ്ങനെ പല കാര്യങ്ങളും ഉണ്ടാകുന്നു...

 കഴിഞ്ഞ തലമുറയിലെ എന്നെ സുപരിചിതമായ എങ്കിലും കാണാൻ കഴിഞ്ഞു. നാളത്തെ തലമുറയ്ക്ക് എന്നെ കാണാൻ കഴിയുമോ എന്ന് എനിക്കറിയില്ല. പോറ്റി അമ്മയെ കൊല്ലുന്ന നാടാണ് നമ്മുടേത്. പണത്തിനേ ക്കാൾ വിലയുണ്ട് അമ്മയ്ക്ക് അത് ഓർക്കുവിൻ.

റസീന കാസിം
9 സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ