എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ കൊറോണയും പ്രവാസിയും

Schoolwiki സംരംഭത്തിൽ നിന്ന്
00:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയും പ്രവാസിയും  <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും പ്രവാസിയും 

അച്ചുവും കിച്ചുവും സഹോദരങ്ങളാണ്. അച്ഛൻ വിദേശത്തായതു കൊണ്ട് ദിവസവും വീഡിയോ കോൾ ചെയ്യും. എപ്പോൾ വിളിക്കുമ്പോഴും അച്ചുവിനും കിച്ചുവിനും ചോദിക്കാൻ ഉള്ളത് എന്നാണ് നാട്ടിലേക്ക് വരുക. അച്ഛൻ പറഞ്ഞു മാർച്ച്‌ 30.ന് സ്കൂൾ അടക്കുന്ന രാത്രി വിമാനത്തിൽ വരാം എന്ന് പറഞ്ഞു. വരുമ്പോൾ ആവശ്യമുള്ള സാധനങ്ങൾ ഒക്കെയും കൊണ്ടു വരാം എന്നും പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു. അച്ഛന് വരാൻ കഴിയാതായി. അച്ചുവിനും കിച്ചുവിനും സങ്കടമായി.വരുന്ന കാര്യം അച്ചുവും കിച്ചുവും ചോദിക്കാതിരിക്കാൻ അച്ഛൻ കൊറോണയെ കുറിച്ച് പറഞ്ഞു കൊടുത്തു. 'കൈ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്ന് പറഞ്ഞു തന്നു'. പരിസരം നല്ല വൃത്തിയാക്കി സൂക്ഷിക്കാൻ പറഞ്ഞു. പനിയും ജലദോഷവും തൊണ്ടവേദനയും വരുമ്പോൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞു തന്നു. പുറത്തേക്ക് പോകുമ്പോൾ മാസ്ക് വെക്കാൻ പറഞ്ഞു. അച്ഛൻ വിളിക്കുമ്പോൾ എല്ലാം ഈ ഉപദേശം ആവർത്തിച്ചു പറഞ്ഞു. എല്ലാം ശരിയായി അച്ഛൻ വീട്ടിലേക്ക് വരുമെന്ന  സമാധാനത്തോടെ അച്ചുവും കിച്ചുവും ലോക്ക് ഡൗൺ കാലം വീട്ടിലിരുന്ന് ഓരോ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരുന്നു....... 

അദ്വൈത് . കെ
2 B പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ