ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ഭയന്നു വിറച്ച ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
01:12, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskallooppara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയന്നു വിറച്ച ലോകം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയന്നു വിറച്ച ലോകം

തിരക്കിട്ടോടിക്കൊണ്ടിരുന്ന മനുഷ്യജന്മം
പെട്ടെന്നൊരുനാൾ മുറിക്കുള്ളിലായി
മദിച്ചു നടന്നിരുന്ന ലോകത്ത് അവൻ
പുറത്തിറങ്ങാൻ ഭയന്നു വിറച്ചു.
ജാതിമതവർണ വിവേചനമുണ്ടാക്കി
മനുഷ്യൻ പടുത്തുയർത്തിയ ലോകം
പെട്ടെന്നൊരുനാൾ മഹാമാരി വന്ന്
മനുഷ്യനെ കത്തിച്ചു ചാമ്പലാക്കി.
ആയിരങ്ങൾ പതിനായിരങ്ങൾ
ദിനം പ്രതി കീഴടങ്ങുന്നു മഹാമാരിക്കു മുന്നിൽ
ഔഷധങ്ങൾക്കൊണ്ടും ജീവനെ
പിടിച്ചു നിർത്തുവാൻ സാധ്യമായില്ല.
സമ്പന്ന രാജ്യങ്ങൾ ആകെത്തകർന്നുപോയി
ഒന്നും ഭയക്കാതെ എല്ലാം വെട്ടിപ്പിടിച്ച
മനുഷ്യജന്മങ്ങളിന്ന്
നാലു ചുവരുകൾക്കുള്ളിൽ ചുരുങ്ങുന്നു കഷ്ടം!
 

ദിവ്യശ്രീ രവീന്ദ്രൻ
6A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത