കളകളമോതി വരുന്നൊരു പുഴയത് കടലിൽ ചെന്നത് വിഴുന്നേ കളകളമോതി വരുന്നൊരു പുഴയുടെ രുചിയത് മാറ്റി കടലമ്മ കോപം കൊണ്ട് ജ്വലിച്ചു സൂര്യൻ ഉടനെ താഴ്ന്നു ആഴിയതിൽ കടലിൻ രുചിയതറിഞ്ഞു സൂര്യൻ ഉടനെ പൊങ്ങി മാനത്ത് കോപം കൊണ്ട് വിറച്ചു കാറ്റും ഉടനെ വീശി നടുക്കടലിൽ കാറ്റിൻ ഭാവം മാറി വീണ്ടും കാറുകളെത്തീ മാനത്ത് കരയും പാടി കടലും പാടി കരയും കടലും ഒന്നായി