മാലാഖമാർ

 
സ്വന്തബന്ധത്തെ ത്യജിച്ചവരെല്ലയോ
നിയമപാലകരും നഴ്സുമാരും
നമ്മുടെ നാടിനായ്‌ രാജ്യത്തിനായെന്നും
 രാവും പകലാക്കി വാണിടുന്നോർ
എൻപ്രിയ കൂട്ടുകാരനോട് എനിക്കുണ്ടല്ലോ
 രണ്ടു വാക്കൊന്ന് മൊഴിഞ്ഞിടുവാൻ
 നമ്മുടെ രക്ഷക്കായ് രാജ്യത്തിന്റെ രക്ഷക്കായ്
നന്ദിയോടെന്നും നാം ഓർത്തിടണം
പെറ്റമ്മയെ തന്നെ കാണാത്ത പൈതങ്ങൾ
നിലവിളിക്കുന്നുണ്ട് എന്നോർത്തിടേണം
നിയമത്തിന് എതിരായി നാം ഒന്നും ചെയ്യല്ലേ
വീടിനകത്ത് ഒതുങ്ങിടേണം
 കൈകൾ ഇടയ്ക്കിടെ സോപ്പിനാൽ കഴുകേണം
 ഹസ്തദാനം നീ നൽകിടല്ലേ
 ഓരോ മനുഷ്യനും തമ്മിൽ കണ്ടുിടുമ്പോൾ
നിശ്ചിത അകലം പാലിക്കണം
നിയമങ്ങളെന്നും മുറുകെപിടിക്കുക
അതൊരു ശീലമായി മാറ്റിടേണം
കോവിഡിൻ ഭീതിയിൽ നീറിപ്പുകയുന്ന
ലോകത്തിനാശ്വാസമായിടേണം
കോവിഡിൻ ഭീതിയിൽ നീറിപ്പുകയുന്ന
ലോകത്തിനാശ്വാസമായിടേണം
കോവിഡിൻ ഭീതിയിൽ നീറിപ്പുകയുന്ന
ലോകത്തിനാശ്വാസമായിടേണം

റിയാ ഫാത്തിമ
4 കെ എം എൽ പി സ്കൂൾ കർക്കിടാംകുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത