ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:42, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlpspkpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

ചുറ്റും ഭയവും നെഗറ്റീവും നിറഞ്ഞിരിക്കുന്ന ഈ കാലത്തു ഇത്തിരി പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ചിന്തിക്കാം. കുറച്ചു കാലങ്ങൾക്കിടയിൽവാർത്തകളിലും ലോകത്തു എല്ലായിടത്തും മനുഷ്യമനസിനെയും ശാസ്ത്രലോകത്തെയും ഏറ്റവും കൂടുതൽ തകിടം മരിച്ചുകൊണ്ടിരിക്കുന്ന ഒരു പേരാണ് കൊറോണ.ഇതുമൂലം ആളുകൾ തന്നെ പരസ്പരം ചിരിക്കാൻ തന്നെ മറന്നു പോകുന്നു. അതുകൊണ്ടു നമുക്ക് ഭയമില്ല വേണ്ടത് തികഞ്ഞ ജാഗ്രത ആണ്. ഇവിടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കലല്ല വേണ്ടത്.നേരെ മരിച്ചു ഉണർവ് ആണ് വേണ്ടത് .നാം ഓരോരുത്തരും ജാഗ്രതയോടു കൂടി പ്രവർത്തിച്ചു കഴിഞ്ഞാൽ ഇതും കഴിഞ്ഞു പോകും. കൊറോണ മൂലം നമുക്ക് വന്ന നല്ല പാഠങ്ങളിൽ ഒന്നാണ് സ്വയം അറിവ്. എന്നുപറഞ്ഞാൽ താൻകാരണം സമൂഹത്തിനു ഒന്നും വരില്ല എന്ന് സ്വയം ഉറപ്പിച്ചു അതിൽ ആത്മസംതൃപ്തി നേടുക. കൊറോണ മാഞ്ഞുപോയാലും എല്ലായിടത്തും സ്വയം ഉത്തരവാദിത്തമുള്ളവരാവാം .മറ്റൊന്നാണ് ലോകത്തിലെ എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കിത്തരുന്നു. പിന്നെ ആർഭാട ജീവിതം ത്യജിക്കാനും , വ്യക്തി ശുചിത്വം പാലിക്കാനും നമ്മൾ ശീലിക്കുന്നു.ലോകം മുഴുവൻ ഉള്ള സാമ്പത്തിക തകർച്ച നമ്മൾ ഓരോരുത്തറിലേക്കും വരുന്നു. പക്ഷെ നമ്മുടെ ലക്‌ഷ്യം കൂടുതൽ ആളുകളിലേക്ക്‌ ഇത് പടരാതെ അതീവ ജാഗ്രതയോടു കൂടി പകർച്ചയുടെ ചെയിൻ ബ്രേക്ക് ചെയ്യുക എന്നതാണ്. നമ്മൾ ഓരോരുത്തർക്കും അത് സാധിക്കട്ടെ .

ഹാതിഷ് റാഫി
IV-B ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം