എ.യു.പി.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ലേഖനം – കോവിഡ്‌

16:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050601102 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലേഖനം – കോവിഡ്‌ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലേഖനം – കോവിഡ്‌

ലോകമെമ്പാടും കോവിഡ്‌ ഭീതിയിൽ വിറഞ്ഞു നിൽക്കുമ്പോൾ ഇന്ന ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് ആരോഗ്യ പ്രതിരോധം. ലോകത്തിനു മുന്നിൽ എല്ലാത്തിലും തങ്ങലാനു ഒന്നാമത് എന്ന് അഹങ്ങരിച്ചു നിന്ന അമേരിക്ക പോലും ഈ മഹാമാരിയിൽ വിറച്ചു നിൽക്കുകയാണ്. ആയുധ കൂമ്പാരങ്ങളും സാമ്പത്തിക വളർച്ചയും മാത്രമാണ് ഒരു രാജ്യത്തിൻറെ പുരോഗതി എന്ന് നടിച്ചവർ കോവിഡ്‌ മഹാമാരിയെ തുടർന്നാണ് ആരോഗ്യ മേഘലയിലുള്ള തങ്ങളുടെ അപര്യാപ്തത അറിയുന്നത്. സമ്പന്ന രാഷ്ട്രങ്ങൾ പോലും സഹായത്തിനായി കേണപെക്ഷിക്കുന്ന കാഴ്ച നാം കാണുന്നു. ആരോഗ്യമുള്ള ഒരു സമൂഹവും സൌജന്യമായ ചികിത്സയും ഒരു രാഷ്ട്രത്തിന്റെ പുരോഗതിക്ക് അത്യാവശ്യമാണ് എന്ന് നാളുകൾക്ക് മുൻപേ മനസ്സിലാക്കിയ ക്യൂബ, അവർ വാർത്തെടുത്ത ആരോഗ്യ മേഘല ഈ മഹാമാരിയുടെ സമയത്ത് മറ്റു രാഷ്ട്രങ്ങളെ സഹായിക്കുന്ന കാഴ്ചയും നാം കണ്ടു.


കോവിഡ്‌ രോഗികളുൽപ്പാടെ 600 ഓളം യാത്രക്കാരുമായി വന്ന ബ്രിട്ടീഷ്‌ കപ്പൽ സഹായത്തിനായി പല മുതലാളിത്ത രാജ്യങ്ങളേയും സമീപിച്ചപ്പോൾ എല്ലാ രാഷ്ട്രങ്ങളും അവർക്ക് സഹായം നിഷേധിച്ചു. എന്നാൽ കൊച്ചു രാഷ്ട്രമായ ക്യൂബ അവരുടെ തീരത്ത് കപ്പൽ അടുപ്പിക്കാൻ അനുവദിക്കുകയും അവരവരുടെ രാജ്യങ്ങളിലേക്ക് സുരക്ഷിതമായി എത്തിച്ച വാർത്തയും നാം കണ്ടു.

ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ്‌-19 എന്ന മഹാമാരി ഇന്ത്യാ രാജ്യത്ത് ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലാണ്. ഇചാശക്തിയുള്ള നമ്മുടെ സർക്കാരിന്റെയും, ആരോഗ്യപ്രവർത്തകരുടെയും പരിശ്രമത്തിന്റെ ഫലമായി ഈ മഹാമാരിയെ നിയന്ത്രിക്കാൻ നമുക്ക് സാധിച്ചു.

ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം ജീവൻ പോലും സമർപ്പിച്ചു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. എല്ലാം നിയന്ത്രിച്ച് നമ്മുടെ സർക്കാരും മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മറ്റെല്ലാ കാര്യങ്ങളിലും മാതൃക ആയതുപോലെ നമ്മുടെ കൊച്ചു കേരളം ഈ കോവിഡ്‌ കാലത്തും ആരോഗ്യപ്രവർത്തനങ്ങളിൽ ലോകത്തിനുതന്നെ മാതൃക ആയതിൽ നമുക്ക് അഭിമാനിക്കാം.


ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ നാം പാലിച്ച് ഈ പ്രതിരോധത്തിൽ നമുക്കും പങ്കാളികൾ ആകാം.

“STAY HOME” “ STAY SAFE” “ BREAK THE CHAIN”

ഫാത്തിമ റഫ എൻ.
7 എ.യു.പി.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം